---
title: "യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം; ആശംസകളുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ"
english_title: "UAE New Academic Year Begins President Sheikh Mohamed Bin Zayed Greets Students"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380541/uae-new-academic-year-begins-sheikh-mohamed-wishes-students"
published_at: "2026-08-31T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a952dbec3067_uae-new-academic-year-begins-sheikh-mohamed-wishes-students.jpg"
keywords: ["School Reopening UAE", "Sheikh Mohamed Bin Zayed", "Dubai Schools", "Gulf News Malayalam"]
---

# യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം; ആശംസകളുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

> **Lead Summary:** **അബുദാബി: **യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് വിപുലമായ തുടക്കം. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച യുഎഇയിലെ മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ ജീവനക്കാർക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നു.

## Article Content

**അബുദാബി: **യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് വിപുലമായ തുടക്കം. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച യുഎഇയിലെ മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ ജീവനക്കാർക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നു.

2026-27 അധ്യയന വർഷത്തിലെ ആദ്യ ദിനമായ തിങ്കളാഴ്ച (ഓഗസ്റ്റ് 31) രാജ്യത്തുടനീളമുള്ള 12.7 ലക്ഷത്തിലധികം വിദ്യാർഥികളാണ് സ്കൂളുകളിലേക്ക് തിരികെ എത്തിയത്.

പുതിയ അധ്യയന വർഷത്തെ വലിയ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും സമീപിക്കാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സി'ലൂടെ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് അദ്ദേഹം ഏവർക്കും ആശംസകൾ പങ്കുവെച്ചത്. രാജ്യത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുന്ന വിജയകരമായ ഒരു അധ്യയന വർഷമാകട്ടെ ഇതെന്ന് അദ്ദേഹം കുറിച്ചു.

കുട്ടികളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന് വിശേഷിപ്പിച്ച യുഎഇ പ്രസിഡന്റ്, അറിവ് നേടാനും ജീവിത നൈപുണ്യങ്ങൾ വികസിപ്പിക്കാനുമുള്ള എല്ലാ അവസരങ്ങളും വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. കുട്ടികളിൽ തുടർച്ചയായ പഠനതാല്പര്യം വളർത്തുന്നതിനും ഭാവിയിലേക്ക് ആവശ്യമായ കഴിവുകൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും രക്ഷിതാക്കളും സ്കൂളുകളും തമ്മിൽ ശക്തമായ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പാഠപുസ്തക പഠനത്തോടൊപ്പം തന്നെ വിദ്യാർഥികളിൽ മൂല്യബോധവും സ്വന്തം സംസ്കാരത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള അഭിമാനവും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

**English Summary:**

The new academic year 2026-27 has commenced in the UAE, with over 12.7 lakh students returning to schools. UAE President Sheikh Mohamed bin Zayed Al Nahyan extended his warmest greetings to students, teachers, parents, and school staff via 'X'. He encouraged students to approach the year with confidence and ambition, noting that children are the nation's greatest asset. He highlighted the need for strong cooperation between parents and schools to equip students with future-ready skills, values, and cultural pride alongside academic learning.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380541/uae-new-academic-year-begins-sheikh-mohamed-wishes-students)