---
title: " യുഎഇയിൽ ഇന്ധനവില ഉയർന്നു; പെട്രോളിന് 20 ഫിൽസും ഡീസലിന് 50 ഫിൽസും വർധന"
english_title: " UAE Fuel Prices Increase In September Petrol Diesel Rates Hiked"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380606/uae-fuel-price-hike-september-petrol-diesel-rates"
published_at: "2026-08-31T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95bb3578e55_uae-fuel-price-hike-september-petrol-diesel-rates.jpg"
keywords: ["UAE", "Fuel Price", "Petrol Price", "Diesel Price", "UAE Fuel Rates"]
---

#  യുഎഇയിൽ ഇന്ധനവില ഉയർന്നു; പെട്രോളിന് 20 ഫിൽസും ഡീസലിന് 50 ഫിൽസും വർധന

> **Lead Summary:** **ദുബായ്: ** യുഎഇയിൽ സെപ്റ്റംബർ മാസത്തിൽ പെട്രോൾ, ഡീസൽ നിരക്ക് കൂടും. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോൾ ലിറ്ററിന് 20 ഫിൽസും ഡീസലിന് 50 ഫിൽസും നിരക്ക് വർധിച്ചു. ഇതനുസരിച്ച് സൂപ്പർ 98 ലിറ്ററിന് 3.80 ദിർഹമാണ് പുതിയ വില.

## Article Content

**ദുബായ്: ** യുഎഇയിൽ സെപ്റ്റംബർ മാസത്തിൽ പെട്രോൾ, ഡീസൽ നിരക്ക് കൂടും. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോൾ ലിറ്ററിന് 20 ഫിൽസും ഡീസലിന് 50 ഫിൽസും നിരക്ക് വർധിച്ചു. ഇതനുസരിച്ച് സൂപ്പർ 98 ലിറ്ററിന് 3.80 ദിർഹമാണ് പുതിയ വില.

സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.69 ദിർഹമായി. ഇ-പ്ലസ് 91 ന്റെ വില 3.61 ദിർഹമാണ്. ഡീസൽ വില ലിറ്ററിന് 4.30 ദിർഹമായി കൂടി. ആഗോള ഊർജ വിപണിയിലെ വ്യതിയാനങ്ങൾക്ക് അനുസൃതമായാണ് യുഎഇയിൽ ഇന്ധനവില നിശ്ചയിക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്തെ എല്ലാ പെട്രോൾ സർവീസ് സ്റ്റേഷനുകളിലും പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.പ്രതിമാസം ഇന്ധനവില പരിഷ്കരിക്കുന്ന രീതിയാണ് യുഎഇയിൽ പിന്തുടരുന്നത്.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ അനുസരിച്ചാണ് രാജ്യത്ത് എല്ലാ മാസവും പുതിയ നിരക്ക് നിശ്ചയിക്കുന്നത്. സെപ്റ്റംബറിലെ വർധനവ് വാഹന ഉപയോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെങ്കിലും ആഗോള വിപണിയിലെ വില വർധനവിന്റെ പ്രതിഫലനമാണെന്നാണ് വിലയിരുത്തൽ.

**English Summary**

Fuel prices in UAE will increase in September. Compared to August, petrol price has risen by 20 fils per litre and diesel by 50 fils. New rates: Super 98 at 3.80 dirhams, Special 95 at 3.69 dirhams, E-Plus 91 at 3.61 dirhams per litre, and diesel at 4.30 dirhams per litre. Fuel prices in UAE are fixed in line with fluctuations in global energy market. New rates will be effective from September 1 at all petrol service stations across the country.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380606/uae-fuel-price-hike-september-petrol-diesel-rates)