---
title: "യുഎഇക്ക് നേരെയുള്ള ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് ബഹ്റൈൻ"
english_title: "Bahrain Condemns Iran Drone Attack on UAE Calls for UN Security Council Action"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380706/bahrain-condemns-iran-drone-attack-uae"
published_at: "2026-09-01T15:14:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a969eb503b51_bahrain-condemns-iran-drone-attack-uae.jpg"
keywords: ["Bahrain News", "UAE Iran Tension", "Drone Attack", "Bahrain Foreign Ministry"]
---

# യുഎഇക്ക് നേരെയുള്ള ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് ബഹ്റൈൻ

> **Lead Summary:** മനാമ: യുഎഇക്ക് നേരെ ഇന്നലെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുയർത്തുന്ന ഗുരുതരമായ പ്രകോപനവുമാണ് ഇതെന്ന് ബഹ്റൈൻ പ്രസ്താവിച്ചു.

## Article Content

മനാമ: യുഎഇക്ക് നേരെ ഇന്നലെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുയർത്തുന്ന ഗുരുതരമായ പ്രകോപനവുമാണ് ഇതെന്ന് ബഹ്റൈൻ പ്രസ്താവിച്ചു.

രാജ്യാന്തര നിയമങ്ങൾ, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, യുഎൻ സുരക്ഷാ കൗൺസിലിന്റെ 2817-ാം നമ്പർ പ്രമേയം (2026), അയൽപക്ക ബന്ധങ്ങളുടെ തത്ത്വങ്ങൾ എന്നിവയുടെ ലംഘനമാണ് ഈ ആക്രമണമെന്ന് ബഹ്റൈൻ ചൂണ്ടിക്കാട്ടി.

യുഎഇക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വവും ഉറപ്പാക്കാൻ യുഎഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഐക്യദാർഢ്യം അറിയിച്ചു.

മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബഹ്റൈൻ ആവശ്യപ്പെട്ടു.

രാജ്യാന്തര നിയമങ്ങളും യുഎൻ ചാർട്ടറും പാലിക്കാൻ ഇറാനെ നിർബന്ധിതരാക്കണമെന്നും മേഖലയിലെ സ്ഥിരത തകർക്കുന്ന ശത്രുതാപരമായ നടപടികളും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളും ഇറാൻ അവസാനിപ്പിക്കണമെന്നും ബഹ്റൈൻ വ്യക്തമാക്കി.

**English Summary:**

Bahrain strongly condemned Iran's drone attack on UAE yesterday, calling it an encroachment on UAE sovereignty and a serious provocation threatening regional security. Bahrain said the attack violates international laws, UN Charter, UNSC Resolution 2817 (2026) and principles of neighbourly relations. Bahrain's Foreign Ministry expressed full solidarity with all measures UAE takes to ensure its security and safety of citizens and residents. Bahrain urged UN Security Council to take urgent action to de-escalate tensions and compel Iran to comply with international law and stop hostile actions and disruptions in Strait of Hormuz shipping.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380706/bahrain-condemns-iran-drone-attack-uae)