---
title: "പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി വിയോഗം; പക്ഷാഘാതത്തെ തുടർന്ന് റിയാദിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു"
english_title: "Malayali Social Worker PP Yousaf Passes Away Riyadh Paralysis Cardiac Arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380709/malayali-social-worker-pp-yousaf-passes-away-riyadh"
published_at: "2026-09-01T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96a0dc92dbf_malayali-social-worker-pp-yousaf-passes-away-riyadh.jpg"
keywords: ["Malayali Death", "PP Yousaf", "Keli Cultural Forum"]
---

# പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി വിയോഗം; പക്ഷാഘാതത്തെ തുടർന്ന് റിയാദിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു

> **Lead Summary:** **റിയാദ്: **പക്ഷാഘാതത്തെ തുടർന്ന് റിയാദിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് അന്തരിച്ചു. രണ്ടാഴ്ചയായി റിയാദ് ശുമൈസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

## Article Content

**റിയാദ്: **പക്ഷാഘാതത്തെ തുടർന്ന് റിയാദിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് അന്തരിച്ചു. രണ്ടാഴ്ചയായി റിയാദ് ശുമൈസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പാലക്കാട് മണ്ണാർക്കാട് കോട്ടപ്പാടം പൂച്ചമ്പാറ സ്വദേശിയാണ് യൂസഫ്. കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമൻറ്​ യൂനിറ്റ് സജീവ അംഗമായിരുന്നു അദ്ദേഹം. കഴിഞ്ഞ 23 വർഷമായി റിയാദിൽ പ്രവാസിയായി കഴിയുന്ന അദ്ദേഹം, വിവിധ ബഖാലകളിലും ഹോട്ടലുകളിലും അവശ്യസാധനങ്ങൾ എത്തിച്ചുനൽകുന്ന ജോലിയാണ് ചെയ്തുവന്നിരുന്നത്.

രണ്ടാഴ്ച മുൻപ് താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ സുഹൃത്തുക്കളും ഭാര്യാസഹോദരനും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിലാശ്ശേരി ഷിബ്നയാണ് ഭാര്യ. റോഷനെ കൂടാതെ മറ്റ് മൂന്ന് മക്കൾ കൂടി ഇവർക്കുണ്ട്.

മരണമടഞ്ഞ യൂസഫിന്റെ മൃതദേഹം നിയമനടക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസീസിയ ഏരിയ കമ്മിറ്റിയംഗങ്ങൾ രംഗത്തുണ്ട്.

English Summary:

Malayali social worker P P Yousaf (61) who was undergoing treatment in Riyadh following paralysis passed away. He was undergoing treatment at King Saud Medical City Hospital in Shumaisi, Riyadh for two weeks and cause of death was heart attack. Native of Poochampara, Kottappadam, Mannarkkad, Palakkad, Yousaf was an active member of Keli Cultural Forum Azizia area cement unit. He had been expatriate in Riyadh for last 23 years and was working to deliver essential goods to various bakalas and hotels. Two weeks ago he was found unconscious at residence and was taken to hospital by friends and brother-in-law. Wife is Pilassery Shibna. Besides Roshan he has three other children. Under leadership of Keli central charity committee, Azizia area committee members are actively working to complete procedures and bring mortal remains home.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380709/malayali-social-worker-pp-yousaf-passes-away-riyadh)