---
title: "മലയാളി നഴ്​സ്​ റിയാദിൽ മരിച്ചു"
english_title: "Malayali Nurse Chippi Ratheesh Dies in Riyadh at 35"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381038/malayali-nurse-chippi-ratheesh-dies-in-riyadh"
published_at: "2026-09-04T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a1de221b46_malayali-nurse-chippi-ratheesh-dies-in-riyadh.jpg"
keywords: ["Malayali Death", "Malayali Nurse Death", "Riyadh"]
---

# മലയാളി നഴ്​സ്​ റിയാദിൽ മരിച്ചു

> **Lead Summary:** റിയാദ്: മലയാളി നഴ്​സ്​ റിയാദിൽ മരിച്ചു. കാസർകോട് ജില്ലയിലെ ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനിയായ ചിപ്പി രതീഷ് ആണ് മരിച്ചത്.

## Article Content

റിയാദ്: മലയാളി നഴ്​സ്​ റിയാദിൽ മരിച്ചു. കാസർകോട് ജില്ലയിലെ ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനിയായ ചിപ്പി രതീഷ് ആണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്. സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷാണ് ഭർത്താവ്. മരണവിവരമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്.

അനുനന്ദ കെ. രതീഷ് (പ്ലസ് വൺ വിദ്യാർഥി), ദിവ്യ രതീഷ് (മൂന്നാം ക്ലാസ് വിദ്യാർഥി) എന്നിവരാണ് മക്കൾ. ചിപ്പി രതീഷി​െൻറ മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപികൾ പൂർത്തിയാക്കാൻ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

**English Summary:**

Malayali nurse Chippi Ratheesh, 35, from Berikkulam, Parappa and Vellarikkundu in Kasaragod district, died in Riyadh. She had been working as a nurse at a private clinic in Nadheem, Riyadh, for the past three years. Her husband Ratheesh, who works in South Africa, has returned home after learning of her death. They have two children, Anunanda K. Ratheesh, a Plus One student, and Divya Ratheesh, a Class 3 student. The charity wing of Keli Kala Samskarika Vedi is involved in completing official procedures to bring her body home.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381038/malayali-nurse-chippi-ratheesh-dies-in-riyadh)