---
title: "മദ്യപാനത്തിനിടെ ബഹളം, തടയാൻ നോക്കിയ കൂട്ടുകാരനെ നിലത്തിട്ട് അക്രമിച്ചു; സൗദിയിൽ മലയാളി യുവാവിന് കുത്തേറ്റു "
english_title: "Dammam Saudi Arabia Keralite Stabbed Chirayinkeezhu Native Injured Varkala Native Arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381301/dammam-keralite-stabbed-chirayinkeezhu-native-injured-varkala-native-arrested"
published_at: "2026-09-06T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506e823ac60_stabbed.jpg"
keywords: ["Stabbed Case", "Saudi Arabia", "Clash"]
---

# മദ്യപാനത്തിനിടെ ബഹളം, തടയാൻ നോക്കിയ കൂട്ടുകാരനെ നിലത്തിട്ട് അക്രമിച്ചു; സൗദിയിൽ മലയാളി യുവാവിന് കുത്തേറ്റു 

> **Lead Summary:** **ദമ്മാം: **നാബിയയിൽ കമ്പനി താമസസ്ഥലത്ത് വെച്ചുണ്ടായ തർക്കത്തെ തുടർന്ന് മലയാളിക്ക് കുത്തേറ്റു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിക്കാണ് കുത്തേറ്റത്. ഒപ്പം ജോലി ചെയ്യുന്ന വർക്കല സ്വദേശിയാണ് ഇയാളെ മാരാകായുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. ഇരുവരും പ്രദേശത്തെ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരാണ്.

## Article Content

**ദമ്മാം: **നാബിയയിൽ കമ്പനി താമസസ്ഥലത്ത് വെച്ചുണ്ടായ തർക്കത്തെ തുടർന്ന് മലയാളിക്ക് കുത്തേറ്റു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിക്കാണ് കുത്തേറ്റത്. ഒപ്പം ജോലി ചെയ്യുന്ന വർക്കല സ്വദേശിയാണ് ഇയാളെ മാരാകായുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. ഇരുവരും പ്രദേശത്തെ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരാണ്.

മദ്യപിച്ചെത്തിയ വർക്കല സ്വദേശി റൂമിലുണ്ടായിരുന്ന മറ്റു ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. ആറുപേർ താമസിച്ചിരുന്ന റൂമിൽ പ്രതി രാത്രി വൈകിയും വലിയ രീതിയിൽ ബഹളം വെച്ചപ്പോൾ ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്. തുടർന്ന് റൂമിലുണ്ടായിരുന്ന മൂന്ന് പേരെ തല്ലിയ പ്രതി പെട്ടെന്ന് മാരകായുധവുമായി എത്തുകയായിരുന്നുവെന്ന് പരിക്കേറ്റയാൾ വ്യക്തമാക്കി.

അക്രമിയെ കൂട്ടുകാർ ചേർന്ന് പിടിച്ചുവെക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ പ്രതി അവിടെവെച്ച് മാരാകായുധം ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കാലിന്റെ പിൻഭാഗത്ത് ഏറ്റ കുത്തിൽ മസിൽസിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇയാൾക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

കുത്തിപ്പരിക്കേൽപ്പിച്ച വർക്കല സ്വദേശിയെ കമ്പനി അധികൃതർ സ്ഥലത്തെത്തി പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രമുഖ സാമൂഹ്യപ്രവർത്തകൻ മൻസൂർ നൈന ഇരയായ വ്യക്തിക്ക് ആവശ്യമായ നിയമസഹായങ്ങളുമായി രംഗത്തുണ്ട്. രണ്ട് ദിവസം മുൻപും ദമ്മാമിൽ സമാന രീതിയിൽ മലയാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചിരുന്നു.

**English Summary:**

A Keralite from Chirayinkeezhu, Thiruvananthapuram, was stabbed by his roommate from Varkala at a company labor camp in Nabiyah, Dammam. The incident occurred when the victim questioned the accused for creating a disturbance in an inebriated state late at night. When fellow roommates tried to restrain the attacker, he stabbed the victim, causing a deep injury to his leg that requires surgery. Company authorities handed the accused over to the Saudi police, who have launched an investigation. Social worker Mansoor Naina is providing legal assistance to the victim.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381301/dammam-keralite-stabbed-chirayinkeezhu-native-injured-varkala-native-arrested)