---
title: "പ്രിയ ഗായകന് വിട നൽകി പ്രവാസലോകം; നിസാർ വയനാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും"
english_title: " Singer Nisar Wayanad Body Reaching Kerala Today Dubai Muhaisna Last Rites Air India Express Kannur"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381328/singer-nisar-wayanad-body-reaching-kerala-today-dubai-last-rites-kannur-flight-new"
published_at: "2026-09-06T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cf236e9df8_singer-nisar-wayanad-body-reaching-kerala-today-dubai-last-rites-kannur-flight.jpg"
keywords: ["Nisar Wayanad Death", "Dubai Singer Death", "Nisar Wayanad Funeral"]
---

# പ്രിയ ഗായകന് വിട നൽകി പ്രവാസലോകം; നിസാർ വയനാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** **ദുബൈ: **ദുബൈയിൽ അന്തരിച്ച ഗായകൻ നിസാർ വയനാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11:05-ന് ഷാർജ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകുന്നത്. വൈകുന്നേരം 4:30-ഓടെ വിമാനം കണ്ണൂർ എത്തിച്ചേരും.

## Article Content

**ദുബൈ: **ദുബൈയിൽ അന്തരിച്ച ഗായകൻ നിസാർ വയനാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11:05-ന് ഷാർജ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകുന്നത്. വൈകുന്നേരം 4:30-ഓടെ വിമാനം കണ്ണൂർ എത്തിച്ചേരും.

ഇന്ന് പുലർച്ചെ ദുബൈ മുഹൈസിനിലെ എംബാമിങ് സെന്ററിൽ നൂറുകണക്കിന് ആളുകളാണ് നിസാർ വയനാടിന് അന്തിമോപചാരം അർപ്പിക്കാനും മയ്യത്ത് നമസ്കാരത്തിൽ പങ്കെടുക്കാനുമായി എത്തിച്ചേർന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ദുബൈ മൻഖുലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നിസാർ വയനാട് അന്തരിച്ചത്. രക്തത്തിൽ അമ്ലാംശം വർധിക്കുന്ന 'ആസിഡോസിസ്' എന്ന അവസ്ഥയാണ് മരണകാരണമെന്ന് ഡെത്ത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിച്ചതിന് ശേഷമുള്ള മറ്റ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കും.

English Summary:

Body of singer Nisar Wayanad, who died in Dubai, will reach Kerala today. Body will be flown from Sharjah Airport at 11.05 am on Air India Express to Kannur, expected at 4.30 pm. Hundreds gathered at Dubai Muhaisna embalming centre early morning to pay last respects and attend Janaza prayer. He died yesterday evening at a private hospital in Mankhool, Dubai. Death report states acidosis as cause.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381328/singer-nisar-wayanad-body-reaching-kerala-today-dubai-last-rites-kannur-flight-new)