---
title: "ചൂടിൽ വെന്തുരുകി യുഎഇ! വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രി വരെ ഉയരുമെന്ന്  മുന്നറിയിപ്പ് "
english_title: "UAE Weather Warning Extreme Heat 45 Degree Cloudy Low Pressure Fog Alert NCM Forecast"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381464/uae-weather-warning-heat-45-degree-cloudy-fog-ncm-forecast-september"
published_at: "2026-09-07T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e5182777e8_uae-weather-warning-heat-45-degree-cloudy-fog-ncm-forecast-september.jpg"
keywords: ["UAE Weather Forecast", "UAE Temperature 45 Degree", "NCM Warning"]
---

# ചൂടിൽ വെന്തുരുകി യുഎഇ! വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രി വരെ ഉയരുമെന്ന്  മുന്നറിയിപ്പ് 

> **Lead Summary:** **അബുദാബി: ** യുഎഇയിൽ വരുംദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് പൊതുവെ കടുത്ത ചൂട് അനുഭവപ്പെടുമെന്നും കിഴക്കൻ, തെക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.

## Article Content

**അബുദാബി: ** യുഎഇയിൽ വരുംദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് പൊതുവെ കടുത്ത ചൂട് അനുഭവപ്പെടുമെന്നും കിഴക്കൻ, തെക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.

കിഴക്കൻ മേഖലയിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് ഈ മാറ്റങ്ങൾക്ക് കാരണമാകുന്നത്. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച്, ആഭ്യന്തര മേഖലകളിൽ താപനില ഏറ്റവും ഉയർന്ന നിലയിലെത്തും.

ഇവിടങ്ങളിൽ 41 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തിയേക്കാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 39 മുതൽ 44 ഡിഗ്രി വരെയും മലയോര മേഖലകളിൽ 30 മുതൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഇതിനൊപ്പം തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും ആർദ്രതയുടെ അളവ് 85 ശതമാനം വരെ ഉയർന്നേക്കും.

കാറ്റിന്റെ കാര്യത്തിലും മുന്നറിയിപ്പുണ്ട്. തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ചില അവസരങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ ശക്തമായേക്കാം. കടൽ പൊതുവെ ശാന്തമായിരിക്കുമെന്നാണ് വിലയിരുത്തൽ.

അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും ചില സമയങ്ങളിൽ മിതമായ തിരമാലകൾ ഉണ്ടാകാം.വാരമധ്യത്തോടെ ആർദ്രതയിൽ വർധനവുണ്ടാകും. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ തീരപ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെയുള്ള സമയത്ത് ആഭ്യന്തര മേഖലകളിലും തീരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary:

NCM warns of significant weather changes in UAE in coming days. Extreme heat expected across country with cloudy conditions in eastern and southern regions due to low pressure formed in eastern area. Winds likely to strengthen. Temperature forecast 41 to 45C in internal areas, 39 to 44C in coastal and islands, 30 to 36C in mountains. Humidity up to 85% in coastal and mountain areas. Southeasterly and northeasterly winds 10-20 kmph gusting to 35 kmph. Arabian Gulf and Oman Sea generally calm with moderate waves at times. Humidity to increase mid-week. Light fog likely Thursday night to Friday morning in coastal areas, dense fog from Friday night to Saturday morning in internal and coastal areas.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381464/uae-weather-warning-heat-45-degree-cloudy-fog-ncm-forecast-september)