---
title: "കുവൈത്തിൽ ഫാം കേന്ദ്രീകരിച്ച് വ്യാജമദ്യ വേട്ട; നാല് ഇന്ത്യൻ പ്രവാസികൾ 236 കുപ്പി മദ്യവുമായി പിടിയിൽ"
english_title: "Kuwait Fake Liquor Manufacturing Farm Four Indians Arrested Jahra Governorate Raid"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381987/kuwait-fake-liquor-farm-four-indians-arrested-NEW"
published_at: "2026-09-10T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa281d52411a_kuwait-fake-liquor-farm-four-indians-arrested.jpg"
keywords: ["Kuwait Indians Arrested", "Kuwait Fake Liquor", "Al Abdali Road", "Jahra Governorate Raid"]
---

# കുവൈത്തിൽ ഫാം കേന്ദ്രീകരിച്ച് വ്യാജമദ്യ വേട്ട; നാല് ഇന്ത്യൻ പ്രവാസികൾ 236 കുപ്പി മദ്യവുമായി പിടിയിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **അൽഅബ്ദലി റോഡിലെ മരുഭൂമിയിലെ ഫാം കേന്ദ്രീകരിച്ച് വ്യാജമദ്യം നിർമിച്ച് വിൽപന നടത്തിയ നാല് ഇന്ത്യൻ പ്രവാസികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.

## Article Content

**കുവൈത്ത് സിറ്റി: **അൽഅബ്ദലി റോഡിലെ മരുഭൂമിയിലെ ഫാം കേന്ദ്രീകരിച്ച് വ്യാജമദ്യം നിർമിച്ച് വിൽപന നടത്തിയ നാല് ഇന്ത്യൻ പ്രവാസികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.

വ്യാജമദ്യ നിർമാണം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു ഈ നീക്കം. മദ്യം നിർമിക്കുന്നതിനിടെ മൂന്ന് പേരെയും, ഇത് വാങ്ങാൻ എത്തിയ നാലാമത്തെയാളെയും സുരക്ഷാസേന സംഭവസ്ഥലത്തുനിന്ന് പിടികൂടി.

പ്രതികളുടെ കൈവശത്തുനിന്നും വിൽപനയ്ക്കായി തയാറാക്കിയ 236 കുപ്പി വ്യാജമദ്യവും വൻതോതിൽ വാഷും കണ്ടെടുത്തു. കൂടാതെ, മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന ബാരലുകൾ, അസംസ്‌കൃത വസ്തുക്കൾ, പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായവരിൽ മൂന്നു പേർക്കെതിരെ നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ അറസ്റ്റ് വാറണ്ടുകൾ നിലവിലുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഫാമിലെ അനധികൃത നിർമാണ കേന്ദ്രം പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിയുമായി ചേർന്ന് നടപടികൾ ആരംഭിച്ചു.

English Summary:

Kuwait City: Four Indian expats who manufactured and sold fake liquor centered on a desert farm on Al-Abdali Road were arrested. The suspects were arrested by intelligence wing under Ministry of Interior in raid conducted by Jahra Governorate Investigation Department. Inspection was after investigation and confirming truth after receiving secret information that fake liquor manufacturing was happening. Security forces caught three while manufacturing liquor and fourth when he came to buy it for resale. From spot, 236 bottles of liquor ready for sale and large wash stock were seized. In addition, barrels used for manufacturing, raw materials, money were also seized. Police clarified that three of the accused who confessed crime already had arrest warrants in cases including financial fraud. Security department has started steps along with Kuwait Municipality to remove illegal manufacturing centre at farm.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381987/kuwait-fake-liquor-farm-four-indians-arrested-NEW)