---
title: "'കടങ്കഥകളിലൂടെയല്ല നയതന്ത്രം പറയേണ്ടത്, തീരുമാനം താൽക്കാലികമെന്ന് പ്രതീക്ഷ'; അൾജീരിയ ബന്ധം വിച്ഛേദിച്ചതിൽ നയം വ്യക്തമാക്കി യുഎഇ"
english_title: "UAE Responds Algeria Severing Diplomatic Ties News Updates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382171/uae-responds-algeria-severing-diplomatic-ties-anwar-gargash"
published_at: "2026-09-11T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3ce4fcb3b0_uae-responds-algeria-severing-diplomatic-ties-anwar-gargash.jpg"
keywords: ["UAE Algeria Diplomatic Crisis", "UAE Foreign Ministry", "UAE"]
---

# 'കടങ്കഥകളിലൂടെയല്ല നയതന്ത്രം പറയേണ്ടത്, തീരുമാനം താൽക്കാലികമെന്ന് പ്രതീക്ഷ'; അൾജീരിയ ബന്ധം വിച്ഛേദിച്ചതിൽ നയം വ്യക്തമാക്കി യുഎഇ

> **Lead Summary:** **അബുദാബി: യുഎഇയുമായുള്ള** നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള അൾജീരിയയുടെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി യുഎഇ വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനുള്ള അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎഇ വ്യക്തമാക്കി. യുഎഇ സ്ഥാനപതിയോട് 48 മണിക്കൂറിനകം രാജ്യം വിടാൻ അൾജീരിയ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

## Article Content

**അബുദാബി: യുഎഇയുമായുള്ള** നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള അൾജീരിയയുടെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി യുഎഇ വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനുള്ള അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎഇ വ്യക്തമാക്കി. യുഎഇ സ്ഥാനപതിയോട് 48 മണിക്കൂറിനകം രാജ്യം വിടാൻ അൾജീരിയ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

എല്ലാ രാജ്യങ്ങളുമായും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് യുഎഇ മുൻഗണന നൽകുന്നത്. യുഎഇയിൽ കഴിയുന്ന അൾജീരിയൻ ജനവിഭാഗവുമായി അടുത്ത സ്നേഹബന്ധമാണുള്ളതെന്നും ഈ പരസ്പര താൽപര്യങ്ങൾ കൂടുതൽ കരുത്തോടെ നിലനിർത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

നയതന്ത്ര ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടത് വിവേകത്തോടെയും ആശയവിനിമയത്തിലൂടെയുമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. കടങ്കഥകളിലൂടെയോ സൂചനകളിലൂടെയോ അല്ല ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടതെന്നും പരസ്പര താൽപര്യങ്ങളും വിയോജിപ്പുകളും കൃത്യമായി മനസ്സിലാക്കി നിലപാടുകളിൽ വ്യക്തത വരുത്തുന്നതാണ് വിജയകരമായ നയതന്ത്രത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കഴിഞ്ഞ ഫെബ്രുവരിയിൽ, 2013-ൽ യുഎഇയുമായി ഒപ്പുവെച്ച വിമാന സർവീസ് കരാർ അവസാനിപ്പിക്കാനുള്ള നടപടികൾ അൾജീരിയ ആരംഭിച്ചിരുന്നു. എന്നാൽ ഇത് വിമാന സർവീസുകളെ തൽക്കാലം ബാധിക്കില്ലെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഉറപ്പുനൽകിയിട്ടുണ്ട്.

**English Summary:**

The UAE Foreign Ministry responded to Algeria's decision to sever diplomatic ties and order the UAE ambassador to leave within 48 hours, stating it hopes the move is only temporary. UAE Presidential Diplomatic Advisor Dr. Anwar Gargash emphasized that diplomacy should be handled with wisdom and clear communication rather than riddles. The ministry reiterated its commitment to strong bilateral relations and highlighted the close ties with the Algerian community residing in the UAE.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382171/uae-responds-algeria-severing-diplomatic-ties-anwar-gargash)