---
title: "കീശ കാലിയാകില്ല; ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു!"
english_title: "Dubai Gold Price Today Slight Drop 24 Carat 522 Dirham UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382193/dubai-gold-price-today-drop-24-carat-522-dirham-uae"
published_at: "2026-09-11T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3e3efde583_dubai-gold-price-today-drop-24-carat-522-dirham-uae.jpg"
keywords: ["Dubai Gold Price", "UAE Gold Rate", "Dubai Jewellery Group", "Gold Price Drop"]
---

# കീശ കാലിയാകില്ല; ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു!

> **Lead Summary:** **ദുബായ്: **ദുബായിലും യുഎഇയിലും ഇന്ന് രാവിലെ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 522 ദിർഹവും, 22 കാരറ്റിന് 483.5 ദിർഹവുമാണ് നിരക്ക്. കഴിഞ്ഞ ഓഗസ്റ്റ് 25ന് ശേഷമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 24 കാരറ്റ് സ്വർണവിലയിൽ ഗ്രാമിന് 38 ദിർഹത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.

## Article Content

**ദുബായ്: **ദുബായിലും യുഎഇയിലും ഇന്ന് രാവിലെ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 522 ദിർഹവും, 22 കാരറ്റിന് 483.5 ദിർഹവുമാണ് നിരക്ക്. കഴിഞ്ഞ ഓഗസ്റ്റ് 25ന് ശേഷമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 24 കാരറ്റ് സ്വർണവിലയിൽ ഗ്രാമിന് 38 ദിർഹത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.

***21 കാരറ്റ്: ഗ്രാമിന് 463.5 ദിർഹം***

***18 കാരറ്റ്: ഗ്രാമിന് 397.25 ദിർഹം***

***14 കാരറ്റ്: ഗ്രാമിന് 310 ദിർഹം***

രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണവില ഔൺസിന് 4,331 ഡോളറിലെത്തി 0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. കൂടാതെ, വെള്ളി വില 1.1 ശതമാനം കുറഞ്ഞ് 63.6 ഡോളറിലെത്തി. യുഎസ് ഡോളർ ശക്തി പ്രാപിച്ചതും ട്രഷറി ബോണ്ടുകളിലെ ആദായം ഉയർന്നതുമാണ് സ്വർണവിലയിലെ ഇടിവിന് പ്രധാന കാരണം.

ബോണ്ടുകളിൽ നിന്നുള്ള ആദായം കൂടിയതോടെ പലിശ ലഭിക്കാത്ത ആസ്തിയായ സ്വർണത്തിലുള്ള നിക്ഷേപകരുടെ താത്പര്യം കുറഞ്ഞു. ഡോളറിന്റെ മൂല്യം വർധിച്ചത് മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് ചെലവ് കൂട്ടുകയും ചെയ്തു.

ഇതിനുപുറമെ, ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഊർജ വിതരണത്തിലെ ആശങ്കകളും കാരണം ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലേക്ക് ഉയർന്നതും വിപനിയെ സ്വാധീനിക്കുന്നുണ്ട്. എണ്ണവില ഉയർന്നുനിൽക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നതിനാൽ കേന്ദ്ര ബാങ്കുകൾ പലിശനിരക്കുകൾ ഉയർന്ന തോതിൽ തന്നെ തുടരാൻ ഇത് ഇടയാക്കിയേക്കാം. നിലവിലുള്ള സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണത്തിന്റെ ആവശ്യകതയേക്കാൾ ഉപരി ഈ സാമ്പത്തിക ഘടകങ്ങളാണ് വിപണിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്.

English Summary:

Dubai: Slight decrease in gold price this morning in Dubai and UAE. According to Dubai Jewellery Group, when market opened, rate is 522 dirhams per gram for 24 carat gold and 483.5 dirhams for 22 carat. When checking figures after August 25, there has been a decrease of 38 dirhams per gram in 24 carat gold price. Price fell to 463.5 dirhams per gram for 21 carat gold, 397.25 dirhams for 18 carat, and 310 dirhams for 14 carat. In international market, spot gold price reached 4,331 dollars per ounce, recording 0.8 percent decline. Silver price fell 1.1 percent to 63.6 dollars. Financial experts say strengthening of US dollar and rise in yield of treasury bonds mainly influenced gold price.**

*
***

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382193/dubai-gold-price-today-drop-24-carat-522-dirham-uae)