---
title: "മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് ​മരിച്ച നിലയിൽ"
english_title: "24-Year-Old Malayali Youth Found Dead at Residence in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382267/malayali-youth-anandhu-found-dead-in-riyadh"
published_at: "2026-09-12T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4c05eb69fe_malayali-youth-anandhu-found-dead-in-riyadh.jpg"
keywords: []
---

# മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് ​മരിച്ച നിലയിൽ

> **Lead Summary:** റിയാദ്: മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശി അച്ചക്കോട്ടിൽ റെജി-ശാന്തി ദമ്പതികളുടെ മകൻ അനന്തു ആണ്​ നഗരത്തി​െൻറ വടക്കുഭാഗമായ ദറഇയിൽ മരിച്ചത്.

## Article Content

റിയാദ്: മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശി അച്ചക്കോട്ടിൽ റെജി-ശാന്തി ദമ്പതികളുടെ മകൻ അനന്തു ആണ്​ നഗരത്തി​െൻറ വടക്കുഭാഗമായ ദറഇയിൽ മരിച്ചത്.

അവിവാഹിതനാണ്. ഏഴു മാസം മുൻപാണ് അനന്തു പുതിയ വിസയിൽ റിയാദിലെത്തിയത്. ദറഇയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, വൈസ് ചെയർമാൻ ഷറഫു പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരായ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ശറഫുദ്ധീൻ തേഞ്ഞിപ്പലം, അബ്ദു റഹ്മാൻ ചേലേമ്പ്ര, അനന്തുവി​െൻറ ബന്ധു ഷിബു എന്നിവരാണ് നടപടിക്രമങ്ങളുമായി രംഗത്തുള്ളത്.

**English Summary:**

A 24-year-old Malayali youth, Ananth, from Uppada in Nilambur, Malappuram, was found dead at his residence in Drai, in the northern part of Riyadh. The son of Aachakkottil Reji and Shanthi, Ananth was unmarried and had arrived in Riyadh on a new visa seven months ago. He was working at a hotel in Drai. Efforts are underway to complete the legal procedures and repatriate his body to Kerala. Riyadh KMCC Central Committee Welfare Wing members, led by Chairman Rafeekh Pullur and Vice Chairman Sharafu Pulikkal, along with other activists and Ananth’s relative Shibu, are involved in the procedures.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382267/malayali-youth-anandhu-found-dead-in-riyadh)