---
title: "മസ്‌കത്തിൽ അമ്മയെ കൊലപ്പെടുത്തി പ്രവാസി യുവതി; ആക്രമണത്തിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമം, അറസ്റ്റ് "
english_title: "Muscat Asian Expat Woman Kills Mother Sharp Weapon Arrested Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382269/muscat-asian-expat-woman-kills-mother-arrested-oman-police"
published_at: "2026-09-12T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4c2cd2a2dc_muscat-asian-expat-woman-kills-mother-arrested-oman-police.jpg"
keywords: ["Muscat Crime", "Al Khoud", "Expat Crime Oman", "Oman Police"]
---

# മസ്‌കത്തിൽ അമ്മയെ കൊലപ്പെടുത്തി പ്രവാസി യുവതി; ആക്രമണത്തിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമം, അറസ്റ്റ് 

> **Lead Summary:** **മസ്‌കത്ത്: **മസ്‌കത്ത് ഗവർണറേറ്റിലെ അൽ ഖൂദിൽ അമ്മയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ പ്രവാസി യുവതി അറസ്റ്റിൽ. ഏഷ്യൻ രാജ്യക്കാരിയായ യുവതിയെയാണ് മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്. ആക്രമണത്തിന് ശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

**മസ്‌കത്ത്: **മസ്‌കത്ത് ഗവർണറേറ്റിലെ അൽ ഖൂദിൽ അമ്മയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ പ്രവാസി യുവതി അറസ്റ്റിൽ. ഏഷ്യൻ രാജ്യക്കാരിയായ യുവതിയെയാണ് മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്. ആക്രമണത്തിന് ശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ അവസാന ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, കേസിൽ ഉൾപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒമാൻ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

English Summary:

Muscat: Expat young woman killed mother by attacking with sharp weapon in Al Khoud in Muscat Governorate. In incident, young woman from Asian country was arrested by Muscat Governorate Police Command. Police also informed that woman tried to end life after attack. Authorities also clarified that legal proceedings related to incident are in final stage. Meanwhile, Oman Police has not released more information about those involved in incident.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382269/muscat-asian-expat-woman-kills-mother-arrested-oman-police)