---
title: "സൗദി എണ്ണ പൈപ്പ്‌ലൈനിന് നേരെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് സൗദി, തിരിച്ചടി താൽക്കാലികമായി ഒഴിവാക്കി"
english_title: " Saudi Arabia Condemns Drone Attack On East West Oil Pipeline From Iraq"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382315/saudi-condemns-drone-attack-east-west-oil-pipeline-iraq"
published_at: "2026-09-12T14:10:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa5105f5b6b5_saudi-condemns-drone-attack-east-west-oil-pipeline-iraq.jpg"
keywords: ["East West Pipeline Attack", "Drone Attack", "Middle East News", "Saudi Arabia"]
---

# സൗദി എണ്ണ പൈപ്പ്‌ലൈനിന് നേരെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് സൗദി, തിരിച്ചടി താൽക്കാലികമായി ഒഴിവാക്കി

> **Lead Summary:** റിയാദ്: സൗദി അറേബ്യയിലെ റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈസ്​റ്റ്​-വെസ്​റ്റ്​ എണ്ണ പൈപ്പ്‌ലൈനിന് നേരെ ഇറാഖിൽ നിന്നുള്ള ഡ്രോണുകൾ ഉപയോഗിച്ച് നടന്ന ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.

## Article Content

റിയാദ്: സൗദി അറേബ്യയിലെ റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈസ്​റ്റ്​-വെസ്​റ്റ്​ എണ്ണ പൈപ്പ്‌ലൈനിന് നേരെ ഇറാഖിൽ നിന്നുള്ള ഡ്രോണുകൾ ഉപയോഗിച്ച് നടന്ന ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.

ആക്രമണത്തിൽ ചിലർക്ക് പരിക്കേൽക്കുകയും പൈപ്പ്‌ലൈനിന് നാശനഷ്​ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള സാങ്കേതിക നടപടികൾ നിലവിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഇറാഖ് മണ്ണിൽനിന്ന് സൗദിക്കും അയൽരാജ്യങ്ങൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ അവസരം നൽകണമെന്ന് ഇറാഖ് പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു.

ഈ അഭ്യർഥന മാനിച്ചും ഇറാഖ് സർക്കാരിന്റെ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായും തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സൗദിയുടെ തീരുമാനമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

**English Summary:**

Riyadh: Saudi Arabia has strongly condemned a drone attack from Iraq targeting its strategic East-West oil pipeline passing through Riyadh and Medina provinces, the Foreign Ministry said. Authorities said some people were injured and pipeline suffered damages, with technical repairs underway. Ministry said Iraq Prime Minister had requested chance to take strict measures to stop attacks originating from Iraqi soil, and Saudi decided to refrain from retaliation for now respecting that request and supporting Iraqi government's efforts.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382315/saudi-condemns-drone-attack-east-west-oil-pipeline-iraq)