---
title: "സൗദിയിൽ വാഹനം ഒട്ടകക്കൂട്ടത്തിലിടിച്ച് അപകടം; ഇന്ത്യക്കാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു"
english_title: "Three Killed Including Indian After Vehicle Hits Camel Herd In Saudi Arabia Al Hasa Road"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382428/vehicle-hits-camels-three-killed-including-indian-saudi-arabia"
published_at: "2026-09-13T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6593bb23f4_vehicle-hits-camels-three-killed-including-indian-saudi-arabia.jpg"
keywords: ["Saudi Accident", "Indian Expat Death", "Camel Accident"]
---

# സൗദിയിൽ വാഹനം ഒട്ടകക്കൂട്ടത്തിലിടിച്ച് അപകടം; ഇന്ത്യക്കാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു

> **Lead Summary:** ദമ്മാം: സൗദിയില്‍ വാഹനം ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കിഴക്കന്‍ സൗദിയിലെ സൗദി-ഖത്തര്‍ അതിര്‍ത്തിക്ക് അടുത്ത് അല്‍ഹസ സല്‍വാ റോഡിലാണ് ഇന്ന് പുലര്‍ച്ചെയോടെ അപകടം നടന്നത്.

## Article Content

ദമ്മാം: സൗദിയില്‍ വാഹനം ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കിഴക്കന്‍ സൗദിയിലെ സൗദി-ഖത്തര്‍ അതിര്‍ത്തിക്ക് അടുത്ത് അല്‍ഹസ സല്‍വാ റോഡിലാണ് ഇന്ന് പുലര്‍ച്ചെയോടെ അപകടം നടന്നത്.

കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജിവനക്കാരായ നാലു പേര്‍ രാവിലെ ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ഒട്ടക കൂട്ടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം പൂര്‍ണമായും തകര്‍ന്നു.

തെലങ്കാന ഹൈദരാബാദ് സ്വദേശിയായ ഗംഗാരജം സുനഗപക്ക (52) എന്നയാളാണ് മരിച്ച ഇന്ത്യന്‍ സ്വദേശി. മറ്റു രണ്ട് പേര്‍ പാക്കിസ്താന്‍ സ്വദേശികളുമാണ്. ഹസന്‍ അക്തര്‍ അസീസുറഹ്മാന് (49), റിസ് വാന്‍ അലി ഷേര്‍റഹ്മാന്‍ (47) എന്നിവരാണ് മരിച്ച പാക്കിസ്താന്‍ സ്വദേശികള്‍.

ബംഗ്ലാദേശ് സ്വദേശിയായ ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒ.ഐ.സി.സി വെല്‍ഫയര്‍ വിഭാഗം ഭാരവാഹി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ ഇന്ത്യകാരന്‍റെ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.

അല്‍ഹസയിലെ കമ്പനിയുടെ വര്‍ക്ക് പൂര്‍ത്തിയാക്കി റിയാദിലേക്ക് മടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് സംഘം അപകടത്തില്‍ പ്പെട്ടത്.

**English Summary:**

Three people including Indian killed after pickup van hit camel herd in Saudi Arabia. Accident occurred early morning on Al Hasa Salwa Road near Saudi-Qatar border in eastern Saudi Arabia. Four construction company workers traveling to worksite met with accident, vehicle completely destroyed, three died on spot. Deceased Indian is Gangarajam Sunagapaka, 52, from Hyderabad, Telangana. Two Pakistani nationals Hasan Akhtar Azizur Rahman, 49, and Rizwan Ali Sher Rahman, 47, also died. One Bangladeshi seriously injured hospitalized. OICC welfare official Prasad Karunagappally leading legal procedures for Indian. Team was days away from finishing work in Al Hasa and returning to Riyadh.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382428/vehicle-hits-camels-three-killed-including-indian-saudi-arabia)