---
title: "രാവിലെ ഫോണുകളിലേക്ക് ഒഴുകിയെത്തിയ അപായ മുന്നറിയിപ്പ്! അബഹയിലും ഖമീസ് മുശൈത്തിലും ജാഗ്രതാ സന്ദേശം പിൻവലിച്ച് സൗദി സിവിൽ ഡിഫൻസ്"
english_title: "Saudi Arabia Abha Khamis Mushait Emergency Alert Withdrawn Civil Defense"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382546/saudi-arabia-abha-khamis-mushait-emergency-alert-withdrawn-civil-defense"
published_at: "2026-09-14T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa799636becd_saudi-arabia-abha-khamis-mushait-emergency-alert-withdrawn-civil-defense.jpg"
keywords: ["Saudi Arabia Emergency Alert", "Abha Khamis Mushait News", "Saudi Civil Defense Warning"]
---

# രാവിലെ ഫോണുകളിലേക്ക് ഒഴുകിയെത്തിയ അപായ മുന്നറിയിപ്പ്! അബഹയിലും ഖമീസ് മുശൈത്തിലും ജാഗ്രതാ സന്ദേശം പിൻവലിച്ച് സൗദി സിവിൽ ഡിഫൻസ്

> **Lead Summary:** റിയാദ്: സൗദി അറേബ്യയിലെ അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ നൽകിയ അടിയന്തര അപായ മുന്നറിയിപ്പ് സിവിൽ ഡിഫൻസ് പിൻവലിച്ചു. സാങ്കേതിക മുന്നറിയിപ്പ് സംവിധാനങ്ങൾ വഴി പ്രദേശവാസികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ് അപകടസാധ്യത ഒഴിവായതായി അധികൃതർ വ്യക്തമാക്കിയത്.

## Article Content

റിയാദ്: സൗദി അറേബ്യയിലെ അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ നൽകിയ അടിയന്തര അപായ മുന്നറിയിപ്പ് സിവിൽ ഡിഫൻസ് പിൻവലിച്ചു. സാങ്കേതിക മുന്നറിയിപ്പ് സംവിധാനങ്ങൾ വഴി പ്രദേശവാസികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ് അപകടസാധ്യത ഒഴിവായതായി അധികൃതർ വ്യക്തമാക്കിയത്.

സൗദി നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് രാവിലെ ജനങ്ങൾക്ക് ജാഗ്രതാ സന്ദേശം ലഭിച്ചത്. മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പൊതുജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി.

അപകടമേഖലകളിലോ പരിസരങ്ങളിലോ ആവശ്യമില്ലാതെ ആളുകൾ തടിച്ചുകൂടാൻ പാടില്ലെന്നും, അടിയന്തര സാഹചര്യങ്ങളുടെ വീഡിയോയോ ഫോട്ടോയോ പകരർത്തുന്നത് ഒഴിവാക്കണമെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

എന്തെങ്കിലും അപകട സാഹചര്യങ്ങളുണ്ടായാൽ ഉടനടി 998 എന്ന നമ്പറിൽ സിവിൽ ഡിഫൻസിനെ വിവരമറിയിക്കണമെന്നും സുരക്ഷാ ഏജൻസികൾ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.

അപായ മുന്നറിയിപ്പിന് കാരണമായ സാഹചര്യത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ ഈ തന്ത്രപ്രധാന മേഖലകളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.

**English Summary:**

The Saudi Civil Defense has withdrawn the emergency alert issued on Monday morning for the Abha and Khamis Mushait regions. The early warning was broadcast to mobile phones via the Saudi National Early Warning Platform. Authorities confirmed that the potential risk has passed but urged the public to remain cautious, refrain from gathering at critical sites, and avoid recording videos of emergency situations.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382546/saudi-arabia-abha-khamis-mushait-emergency-alert-withdrawn-civil-defense)