---
title: "പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു"
english_title: " Malayali Dies In Riyadh Pathanamthitta Native Mathew Oommen Passed Away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382560/malayali-dies-riyadh-pathanamthitta-mathew-oommen-57"
published_at: "2026-09-14T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7a68f24e47_malayali-dies-riyadh-pathanamthitta-mathew-oommen-57.jpg"
keywords: ["Riyadh Malayali Death", "Pathanamthitta Native", "Saudi Arabia"]
---

# പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** റിയാദ്: പത്തനംതിട്ട തിരുവല്ല പെരിങ്ങര കാഞ്ഞിരപ്പള്ളിൽ ബെഥാന്യയിൽ മാത്യു ഉമ്മൻ (ജിജി - 57) റിയാദിലെ താമസസ്ഥലത്ത് അന്തരിച്ചു. അൽമൻസൂരിയ കോൺട്രാക്ടിങ് കമ്പനിയിൽ കഴിഞ്ഞ 30 വർഷമായി ജീവനക്കാരനായിരുന്നു.

## Article Content

റിയാദ്: പത്തനംതിട്ട തിരുവല്ല പെരിങ്ങര കാഞ്ഞിരപ്പള്ളിൽ ബെഥാന്യയിൽ മാത്യു ഉമ്മൻ (ജിജി - 57) റിയാദിലെ താമസസ്ഥലത്ത് അന്തരിച്ചു. അൽമൻസൂരിയ കോൺട്രാക്ടിങ് കമ്പനിയിൽ കഴിഞ്ഞ 30 വർഷമായി ജീവനക്കാരനായിരുന്നു.

റിയാദ് കിങ് ഫഹദ് ആശുപത്രിയിലെ മുൻ നഴ്‌സ് സിബിയാണ് ഭാര്യ. മക്കൾ: കെവിൻ, മാർവിൻ. നിലവിൽ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

റിയാദ് ഹെൽപ്‌ഡെസ്‌ക് അഡ്മിനും കണ്ണൂർ ഒഐസിസി ജീവകാരുണ്യപ്രവർത്തകനുമായ നവാസ് കണ്ണൂർ, സുഗതൻ നൂറനാട് (ആലപ്പുഴ ഒഐസിസി), ബിജുപാലസ് വെൺമണി, കമ്പനി പ്രതിനിധി പ്രിയ പ്രസാദ് വർഗീസ്, ബിജു ജോർജ് വെൺമണി, ജെറിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.

**English Summary:**

Malayali Mathew Oommen (Jiji, 57) from Peringara Kanjirappally Bethany, Thiruvalla, Pathanamthitta, died at his residence in Riyadh. He worked 30 years at Al Mansouria Contracting Company. Wife Sibi is former nurse at Riyadh King Fahad Hospital. Children Kevin and Marvin. Body kept at Shumaisi hospital mortuary and efforts are on to repatriate after procedures led by Riyadh Helpdesk admin Navas Kannur, Sugathan Nooranad, Bijupalace Venmony, Priya Prasad Varghese, Biju George Venmony, Jerin.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382560/malayali-dies-riyadh-pathanamthitta-mathew-oommen-57)