---
title: "അധ്യാപകർക്ക് സന്തോഷവാർത്ത; കുവൈത്തിൽ അധ്യാപകരുടെ അലവൻസും ബോണസും വർധിപ്പിച്ച് സിവിൽ സർവീസ് കൗൺസിൽ "
english_title: "Kuwait Increases Teachers Allowances And Bonuses New Civil Service Decree"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382664/kuwait-teacher-allowance-bonus-hike-new-decree"
published_at: "2026-09-15T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8b1b18ef51_kuwait-teacher-allowance-bonus-hike-new-decree.jpg"
keywords: ["Kuwait Teachers Allowance", "Kuwait Education Ministry", "Civil Service Decree"]
---

# അധ്യാപകർക്ക് സന്തോഷവാർത്ത; കുവൈത്തിൽ അധ്യാപകരുടെ അലവൻസും ബോണസും വർധിപ്പിച്ച് സിവിൽ സർവീസ് കൗൺസിൽ 

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിൽ അധ്യാപക തസ്തികയിലുള്ളവർക്ക് അലവൻസുകളും പ്രോത്സാഹന ബോണസുകളും വർധിപ്പിച്ച് സിവിൽ സർവീസ് കൗൺസിൽ പുതിയ ഉത്തരവിറക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെയും അധ്യാപകരുടെ യോഗ്യതകളും ധനകാര്യ ആനുകൂല്യങ്ങളും പുതുക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്പെഷ്യലൈസ്ഡ് ടീച്ചർ മുതൽ ട്രെയിനി ടീച്ചർ വരെയുള്ള എല്ലാ തസ്തികകൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാകും.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിൽ അധ്യാപക തസ്തികയിലുള്ളവർക്ക് അലവൻസുകളും പ്രോത്സാഹന ബോണസുകളും വർധിപ്പിച്ച് സിവിൽ സർവീസ് കൗൺസിൽ പുതിയ ഉത്തരവിറക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെയും അധ്യാപകരുടെ യോഗ്യതകളും ധനകാര്യ ആനുകൂല്യങ്ങളും പുതുക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്പെഷ്യലൈസ്ഡ് ടീച്ചർ മുതൽ ട്രെയിനി ടീച്ചർ വരെയുള്ള എല്ലാ തസ്തികകൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാകും.

പുതിയ ഉത്തരവ് പ്രകാരം സ്പെഷ്യലൈസ്ഡ് ടീച്ചർ 'എ' വിഭാഗത്തിന് 600 കുവൈത്തി ദിനാർ തൊഴിൽതല ബോണസും (Job Level Bonus) 400 കുവൈത്തി ദിനാർ പ്രോത്സാഹന ബോണസും (Incentive Bonus) ലഭിക്കും. കൂടാതെ, തസ്തികയുടെ സ്വഭാവവും സ്പെഷ്യലൈസേഷൻ വിഷയങ്ങളും അനുസരിച്ച് അധ്യാപന അലവൻസും പ്രത്യേക വിഷയങ്ങൾക്കുള്ള അലവൻസും 75 ദിനാർ മുതൽ 200 ദിനാർ വരെയായി ഉയർത്തിയിട്ടുണ്ട്.

ട്രെയിനി അധ്യാപകർക്ക് തസ്തിക മാറ്റത്തിന് മുന്നോടിയായി ഒരു വർഷത്തെ നിർബന്ധിത പരിശീലന കാലയളവാണ് നിശ്ചയിച്ചിട്ടുള്ളത്. അധ്യാപന മേഖലയിലെ സേവന നിലവാരം ഉയർത്തുന്നതിനും യോഗ്യരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ആനുകൂല്യങ്ങൾ പുതുക്കിയതെന്ന് അധികൃതർ അറിയിച്ചു.

**English Summary:**

The Civil Service Council in Kuwait has issued a new decree enhancing allowances and bonuses for teachers under the Ministry of Education and the Ministry of Awqaf and Islamic Affairs. Under the revised framework, Specialized Teachers (Category A) will receive a job level bonus of 600 KWD and an incentive bonus of 400 KWD. Teaching and specialization allowances have also been restructured, ranging between 75 KWD and 200 KWD based on post and subject. A one-year training period has been mandated for trainee teachers.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382664/kuwait-teacher-allowance-bonus-hike-new-decree)