---
title: "കുവൈത്തിൽ വേനൽച്ചൂടിന് വിരാമം; താപനില താഴുന്നു, നവംബറിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ"
english_title: "Kuwait Weather Update Summer Ends Temperature Drops Isa Ramadan Predicts Rain In November"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382709/kuwait-weather-update-summer-ends-temperature-drops-rain-prediction"
published_at: "2026-09-15T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8ea22424fc_kuwait-weather-update-summer-ends-temperature-drops-rain-prediction.jpg"
keywords: ["Kuwait Weather Update", "Kuwait News", "Isa Ramadan", "Kuwait Temperature"]
---

# കുവൈത്തിൽ വേനൽച്ചൂടിന് വിരാമം; താപനില താഴുന്നു, നവംബറിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ

> **Lead Summary:** **കുവൈത്ത് സിറ്റി: **വരും ദിവസങ്ങളിൽ രാജ്യത്ത് താപനില ക്രമാതീതമായി കുറയുമെന്നും രാത്രിയിലും പുലർച്ചെയുമുള്ള സമയങ്ങളിൽ തണുപ്പ് അനുഭവപ്പെടുമെന്നും പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ്സ റമദാൻ വ്യക്തമാക്കി. 50 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ എത്തിയ കൊടുംചൂടുകാലം അവസാനിച്ചതായും ഇനി അത്തരം ഉയർന്ന താപനില അനുഭവപ്പെടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഒക്ടോബർ പകുതിയോടെ മിതമായ കാലാവസ്ഥ പ്രകടമായി തുടങ്ങും.

## Article Content

**കുവൈത്ത് സിറ്റി: **വരും ദിവസങ്ങളിൽ രാജ്യത്ത് താപനില ക്രമാതീതമായി കുറയുമെന്നും രാത്രിയിലും പുലർച്ചെയുമുള്ള സമയങ്ങളിൽ തണുപ്പ് അനുഭവപ്പെടുമെന്നും പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ്സ റമദാൻ വ്യക്തമാക്കി. 50 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ എത്തിയ കൊടുംചൂടുകാലം അവസാനിച്ചതായും ഇനി അത്തരം ഉയർന്ന താപനില അനുഭവപ്പെടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഒക്ടോബർ പകുതിയോടെ മിതമായ കാലാവസ്ഥ പ്രകടമായി തുടങ്ങും.

ഈ ദിവസങ്ങളിൽ ഉയർന്ന താപനില 37 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 24 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും. തീരപ്രദേശങ്ങളിൽ ഈർപ്പം അനുഭവപ്പെടുമെങ്കിലും ഉൾപ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും. ചൊവ്വാഴ്ച വരെ കാറ്റ് പല ദിശകളിൽ നിന്ന് വീശിയടിച്ച ശേഷം തെക്ക് കിഴക്കൻ ദിശയിലേക്ക് തിരിയും.

ബുധനാഴ്ച മുതൽ അവധി ദിനങ്ങൾ വരെ സൂര്യപ്രകാശമുള്ളതും വരണ്ടതുമായ കാലാവസ്ഥയായിരിക്കും. രാത്രിയിൽ കാറ്റ് ശാന്തമായിരിക്കുമെന്നും അതിരാവിലെ താപനില കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും മാസങ്ങളിൽ, നവംബറോടെ മഴ ലഭിക്കുമെന്നും ഡിസംബറിൽ തണുപ്പുകാലം ആരംഭിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

**English Summary:**

Prominent meteorologist Isa Ramadan stated that temperatures in Kuwait will gradually decrease, with cooler weather expected at night and early mornings. The severe summer heat exceeding 50°C has ended, and mild weather will set in by mid-October. High temperatures will range between 37°C and 46°C, while lows will drop to 24°C–32°C. Sunny and dry weather is predicted from Wednesday through the weekend, with rain expected in November and winter arriving by December.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382709/kuwait-weather-update-summer-ends-temperature-drops-rain-prediction)