---
title: "സൗദിയിലെ ജനവാസ മേഖലകളിൽ ഹൂതി ആക്രമണം: 13 പേർക്ക് പരിക്ക്, ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം"
english_title: "Houthi Attack In Saudi Arabia Civilian Areas 13 Injured Missile Drone Strikes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382726/saudi-arabia-houthi-attack-missile-drone-strike-13-injured"
published_at: "2026-09-15T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8f78456908_saudi-arabia-houthi-attack-missile-drone-strike-13-injured.jpg"
keywords: ["Saudi Arabia", "Houthi Attack Saudi", "Khamis Mushait", "Abha", "Taif"]
---

# സൗദിയിലെ ജനവാസ മേഖലകളിൽ ഹൂതി ആക്രമണം: 13 പേർക്ക് പരിക്ക്, ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം

> **Lead Summary:** **റിയാദ്: ** സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ ബാല്ലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ രാജ്യത്തെ പ്രധാന നഗരങ്ങളായ ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് യെമനിലെ അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

## Article Content

**റിയാദ്: ** സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ ബാല്ലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ രാജ്യത്തെ പ്രധാന നഗരങ്ങളായ ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് യെമനിലെ അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. പരിക്കേറ്റ 13 പേരുടെയും പരിക്ക് ഗുരുതരമല്ലെന്നും ഇവർക്ക് പ്രാദേശിക ആശുപത്രികളിൽ അടിയന്തര ചികിത്സ ലഭ്യമാക്കിയതായും അധികൃതർ വ്യക്തമാക്കി. ആക്രമണത്തിൽ മേഖലയിലെ ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും മിസൈലുകളും തൊടുത്തത്. അതിർത്തി മേഖലകളിൽ ജാഗ്രത ശക്തമാക്കിയതായും സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ തിരിച്ചടി നൽകുമെന്നും അറബ് സഖ്യസേന വ്യക്തമാക്കി.

**English Summary:**

13 civilians were injured in a Houthi ballistic missile and drone attack targeting residential areas in Saudi Arabia. Arab Coalition spokesman Major General Turki Al-Malki stated that the early morning strikes targeted Khamis Mushait, Abha, and Taif. The injuries are reported as non-life-threatening, though seven houses and two vehicles suffered damage. The Coalition assured strong retaliatory measures to safeguard civilians.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382726/saudi-arabia-houthi-attack-missile-drone-strike-13-injured)