---
title: "ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത വേണം; യുവതിയുടെ അക്കൗണ്ടിൽ നിന്ന് അനുവാദമില്ലാതെ പണം പിൻവലിച്ച സംഭവത്തിൽ അന്വേഷണം"
english_title: "Kuwait Online Fraud Woman Loses 2000 Dinar Bank Account Cyber Scam Alert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382891/kuwait-online-fraud-woman-loses-2000-dinar-bank-scam"
published_at: "2026-09-16T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa2c0847613_kuwait-online-fraud-woman-loses-2000-dinar-bank-scam.jpg"
keywords: ["Kuwait News", "Cyber Fraud Kuwait", "Online Scam", "Bank Fraud"]
---

# ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത വേണം; യുവതിയുടെ അക്കൗണ്ടിൽ നിന്ന് അനുവാദമില്ലാതെ പണം പിൻവലിച്ച സംഭവത്തിൽ അന്വേഷണം

> **Lead Summary:** **കുവൈത്ത് സിറ്റി: **ഓൺലൈൻ ഇടപാടുകൾ നടത്തുന്നവരും ബാങ്ക് അക്കൗണ്ട് ഉടമകളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. സൈബർ തട്ടിപ്പിലൂടെ കുവൈത്ത് സ്വദേശിനിക്ക് 2,000 ദീനാർ നഷ്ടമായി. തന്റെ അറിവോ അനുവാദമോ ഇല്ലാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതിനെത്തുടർന്ന്, ബാങ്കിംഗ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രോസിക്യൂഷൻ വിഭാഗത്തിൽ ഇവർ പരാതി നൽകി.

## Article Content

**കുവൈത്ത് സിറ്റി: **ഓൺലൈൻ ഇടപാടുകൾ നടത്തുന്നവരും ബാങ്ക് അക്കൗണ്ട് ഉടമകളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. സൈബർ തട്ടിപ്പിലൂടെ കുവൈത്ത് സ്വദേശിനിക്ക് 2,000 ദീനാർ നഷ്ടമായി. തന്റെ അറിവോ അനുവാദമോ ഇല്ലാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതിനെത്തുടർന്ന്, ബാങ്കിംഗ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രോസിക്യൂഷൻ വിഭാഗത്തിൽ ഇവർ പരാതി നൽകി.

അനുവാദമില്ലാതെ പണം നഷ്ടപ്പെട്ടത് അമ്പരപ്പുണ്ടാക്കിയെന്നും, ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി. ഈ ഇടപാട് എങ്ങനെ സംഭവിച്ചുവെന്നും ഇതിന് ഉത്തരവാദികൾ ആരെന്നും കണ്ടെത്താനാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ബാങ്കിംഗ് ഇടപാട് കേസുകൾ കൈകാര്യം ചെയ്യുന്ന പ്രോസിക്യൂഷൻ വിഭാഗം അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പണം പിൻവലിച്ച രീതി, ബാങ്കിംഗ് വിവരങ്ങളുടെ അനധികൃത ഉപയോഗം, മറ്റ് നിയമവിരുദ്ധ മാർഗ്ഗങ്ങൾ, ഹാക്കിംഗ് സാധ്യത എന്നിവയാണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിക്കുന്നത്.

ഇവ ശ്രദ്ധിക്കാം

ഔദ്യോഗിക പ്ലേ സ്റ്റോറിൽ നിന്ന് മാത്രം ആപ്പുകൾ

**ഡൗൺലോഡ് ചെയ്യുക.**

*സമൂഹമാധ്യമങ്ങളിലെ ലിങ്കുകൾ വഴി എ.പി.കെ ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്.*

*പരിചയമില്ലാത്ത ആപ്പുകൾക്ക് ആക്‌സസിബിലിറ്റി അനുമതികൾ നൽകരുത്.*

*ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് ആക്ടീവ് ആയി സൂക്ഷിക്കുക.*

*ബാങ്ക് അക്കൗണ്ടുകളും യു.പി.ഐ ഇടപാടുകളും പതിവായി നിരീക്ഷിക്കുക.*

*അനധികൃത പണമിടപാട് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബാങ്കിനെ വിവരം അറിയിക്കുക.*

English Summary:

Kuwait City: Attention online transaction users and bank account holders. Cyber fraudsters may come in many ways. A Kuwaiti woman lost 2,000 dinar the other day after money was withdrawn from her bank account without her knowledge or permission. She filed complaint with prosecution department handling banking matters. She said she was shocked to notice unauthorized withdrawal and immediately informed authorities. Prosecution handling banking cases transferred case to concerned authorities for investigation to find how money was withdrawn, whether unauthorized use of banking info, illegal means or hacking possibility involved.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382891/kuwait-online-fraud-woman-loses-2000-dinar-bank-scam)