---
title: "ഫർവാനിയയിൽ തയ്യൽക്കടയുടെ പൂട്ടുതകർത്ത് വൻ കവർച്ച; നഷ്ടപ്പെട്ടത് 1,974 ദിനാർ"
english_title: "Kuwait Farwaniya Tailoring Shop Theft 1974 Dinars Stolen Police Investigation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382964/kuwait-farwaniya-tailoring-shop-theft-1974-dinars-police-investigation"
published_at: "2026-09-16T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa7f7a7ad1b_kuwait-farwaniya-tailoring-shop-theft-1974-dinars-police-investigation.jpg"
keywords: ["Farwaniya Theft", "Tailoring Shop Robbery", "Kuwait Crime"]
---

# ഫർവാനിയയിൽ തയ്യൽക്കടയുടെ പൂട്ടുതകർത്ത് വൻ കവർച്ച; നഷ്ടപ്പെട്ടത് 1,974 ദിനാർ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ ഫർവാനിയയിൽ ആളില്ലാത്ത സമയത്ത് തയ്യൽക്കടയിൽ അതിക്രമിച്ചു കയറി മോഷണം. കടയിൽ നിന്ന് 1,974 കുവൈത്തി ദിനാർ നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കടയുടമയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ ഫർവാനിയയിൽ ആളില്ലാത്ത സമയത്ത് തയ്യൽക്കടയിൽ അതിക്രമിച്ചു കയറി മോഷണം. കടയിൽ നിന്ന് 1,974 കുവൈത്തി ദിനാർ നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കടയുടമയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കവർച്ചക്കാരൻ കടയുടെ മുൻവാതിൽ തകർത്താണ് ഉള്ളിൽ പ്രവേശിച്ചത്. തുടർന്ന് പണം സൂക്ഷിച്ചിരുന്ന ഡ്രോയറുകൾ ബലമായി തുറക്കുകയും, അവിടെയുണ്ടായിരുന്ന 1,974 ദിനാർ കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. കടയുടമ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

ഉടൻ തന്നെ അദ്ദേഹം ഫർവാനിയ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. പ്രതിയെ എത്രയും വേഗം പിടികൂടാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രോസിക്യൂഷൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കുറ്റവാളിയെ തിരിച്ചറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘം (ഡിറ്റക്ടീവുകൾ) പരിശോധന ആരംഭിച്ചു. കൂടാതെ, ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്.

English Summary:

Theft at tailoring shop in Farwaniya, Kuwait when staff were absent. 1,974 dinars stolen. Police started investigation after shop owner's complaint. Burglar broke front door, broke drawers where money was kept and escaped with 1,974 dinars. Owner noticed theft during inspection and filed complaint. Case registered for theft and handed over to Public Prosecution. Prosecution instructed security officials to take necessary steps to find accused immediately. Detectives started investigation to identify criminal and forensic experts reached spot and collected evidence and fingerprints.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382964/kuwait-farwaniya-tailoring-shop-theft-1974-dinars-police-investigation)