---
title: "തിരച്ചിലിനൊടുവിൽ ദാരുണവാർത്ത; ദുബായിൽ കാണാതായ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Kasaragod Chithari Native TV Firoz Found Dead In Car Dubai Heart Attack Supermarket Parking"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383480/kasaragod-chithari-native-tv-firoz-dead-car-dubai-heart-attack"
published_at: "2026-09-19T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae98b2aaf72_kasaragod-chithari-native-tv-firoz-dead-car-dubai-heart-attack.jpg"
keywords: ["Dubai Death", "Malayali Death", "Heart Attack"]
---

# തിരച്ചിലിനൊടുവിൽ ദാരുണവാർത്ത; ദുബായിൽ കാണാതായ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** ദുബായ് : കാസർകോട് ചിത്താരി സ്വദേശി ദുബായിൽ കാറിൽ മരിച്ച നിലയിൽ. നോർത്ത് ചിത്താരി മീത്തൽ പരേതനായ മൊയ്തീന്റെ മകൻ ടി വി ഫിറോസ് 32 ആണ് മരിച്ചത്.

## Article Content

ദുബായ് : കാസർകോട് ചിത്താരി സ്വദേശി ദുബായിൽ കാറിൽ മരിച്ച നിലയിൽ. നോർത്ത് ചിത്താരി മീത്തൽ പരേതനായ മൊയ്തീന്റെ മകൻ ടി വി ഫിറോസ് 32 ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്നാണ് മരണെമെന്നാണ് വിവരം. യുവാവിനെ കാണാതായതിനെ തുടർന്ന് ദുബായിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് ഫിറോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി 9 ഓടെ ദുബായിൽ ഇവർ നടത്തി വരുന്ന സൂപ്പർ മാർക്കറ്റിൻ്റെ പാർക്കിങ്ങിൽ കാറിൽ ചാരി കിടക്കുന്ന നിലയിലായിരുന്നു ഫിറോസ്. പൊലീസ് എത്തി കാറിൻ്റെ ഗ്ലാസ് പൊളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സഹോദരങ്ങളായ കെ എം സി സി നേതാവ് അഷറഫ്, സൈനുദ്ദീൻ എന്നിവർക്കൊപ്പം ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു.

**English Summary:**

Kasaragod North Chithari Meethal native TV Firoz, 32, son of late Moitheen, found dead in car in Dubai. Suspected heart attack. He went missing, relatives and friends searched and found him leaning in car at parking of supermarket they run at around 9 pm. Police broke car glass and shifted to hospital but declared dead. He was running supermarket in Dubai with brothers including KMCC leader Ashraf and Sainudheen.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383480/kasaragod-chithari-native-tv-firoz-dead-car-dubai-heart-attack)