---
title: "മക്കയിൽ ഇനി ആ ശബ്ദമില്ല; മക്ക ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു"
english_title: " Masjid Al Haram Muezzin Sheikh Ibrahim Bin Adil Al Madani Passes Away Makkah Fajr Adhan Last Call"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383652/masjid-al-haram-muezzin-sheikh-ibrahim-al-madani-passes-away-makkah"
published_at: "2026-09-21T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0e9ba2495d_masjid-al-haram-muezzin-sheikh-ibrahim-al-madani-passes-away-makkah.jpg"
keywords: ["Sheikh Ibrahim Al Madani Death", "Masjid Al Haram Muezzin", "Makkah"]
---

# മക്കയിൽ ഇനി ആ ശബ്ദമില്ല; മക്ക ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു

> **Lead Summary:** മക്ക: വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലെ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ബിൻ ആദിൽ അൽ മദനി അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 51 വയസായിരുന്നു. ഇന്നത്തെ സുബ്ഹി ബാങ്ക് വിളിക്ക് ശേഷമായിരുന്നു അന്ത്യം.

## Article Content

മക്ക: വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലെ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ബിൻ ആദിൽ അൽ മദനി അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 51 വയസായിരുന്നു. ഇന്നത്തെ സുബ്ഹി ബാങ്ക് വിളിക്ക് ശേഷമായിരുന്നു അന്ത്യം.

ഇസ്‌ലാമിലെ ഏറ്റവും പവിത്രമായ പള്ളിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ അവസാനത്തെ ആഹ്വാനം കൂടിയായിരുന്നു അത്. മസ്‌ജിദുൽ ഹറാമിലെ 24 പ്രധാന മുഅദ്ദിൻമാരിൽ ഒരാളായിരുന്നു ഷെയ്ഖ് ഇബ്രാഹിം അൽ മദനി, സുബ് ഹ് ബാങ്ക്, തക്ബീർ ചൊല്ലൽ, ഇമാമിന് പിറകിൽ നിന്നുള്ള തബ് ലീഗ് എന്നിവയിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു.

 1976-ൽ മദീനയിൽ ജനിച്ച ശൈഖ് ഇബ്രാഹിം ഖുർആൻ മനഃപാഠമാക്കിയിരുന്ന മുത്തച്ഛന്റെ സ്വാധീനം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണായകമായിരുന്നുവെന്നു. പിന്നീട് ഖുർആൻ പഠനത്തിൽ അക്കാദമിക് യോഗ്യതയും നേടി. 15-ാം വയസ്സിൽ മദീനയിലെ ഒരു പ്രാദേശിക പള്ളിയിൽ മുഅദ്ദിനായാണ് അദ്ദേഹത്തിന്റെ ബാങ്ക് വിളി സേവനത്തിന് തുടക്കമായത്.

പിന്നീട് അധ്യാപന ജോലികളുടെ ഭാഗമായി കുറച്ചുകാലം സേവനത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം ഹിജ്‌റ 1428 ൽ മദീനയിലെ മസ്ജിദ് അൽ മദ്ദാഹിൽ വീണ്ടും ബാങ്ക് വിളിക്കാൻ തുടങ്ങി. തുടർന്ന് മക്കയിലെ മസ്ജിദുൽ ഹറാമിൽ സേവനം ചെയ്യാനുള്ള അവസരം ലഭിക്കുകയും ഹിജ്റ 1439 ൽ (2017–2018) ഹറമിലെ മുഅദ്ദിനായി ഔദ്യോഗികമായി നിയമിക്കപ്പെടുകയും ചെയ്തു.

പിതാവിനൊപ്പം മക്ക സന്ദർശിച്ചിരുന്ന കാലത്ത് മസ്ജിദുൽ ഹറാമിലെ മുൻ മുഅദ്ദിൻ ശൈഖ് അബ്ദുൽ ലത്തീഫ് മുല്ലയുമായുള്ള പരിചയം മക്കയിലെ പരമ്പരാഗത ബാങ്ക് ശൈലിയെ അടുത്തറിയാനും സഹായിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. ജനാസ നമസ്കാരം ഇന്ന് അസർ നമസ്കാരത്തിന് ശേഷം മസ്ജിദുൽ ഹറാമിൽ നടക്കും. തുടർന്ന് മക്കയിലെ ചരിത്രപ്രസിദ്ധമായ ജന്നത്തുൽ മുഅല്ല ഖബർസ്ഥാനിൽ ഖബറടക്കും.

**English Summary:**

Sheikh Ibrahim bin Adil Al Madani, muezzin of Masjid al-Haram in Makkah, passed away early Monday at age 51, after calling Fajr Adhan which became his last call from Islam's holiest mosque. One of 24 main muezzins of Haram, known for Fajr adhan, Takbeer and Tableegh behind Imam. Born 1976 in Madinah, influenced by grandfather who memorized Quran, later academic qualification in Quran studies, started as muezzin at 15 in local mosque in Madinah. After break for teaching, resumed at Masjid Al Maddah in Madinah in Hijri 1428, then appointed as muezzin of Masjid al-Haram in Hijri 1439 (2017-2018). Familiarity with former Haram muezzin Sheikh Abdul Latheef Mulla during visits with father helped learn traditional Makkah style. Janazah prayer after Asr prayer at Masjid al-Haram, burial at Jannatul Mualla cemetery.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383652/masjid-al-haram-muezzin-sheikh-ibrahim-al-madani-passes-away-makkah)