---
title: "യുഎഇ വീണ്ടും മഞ്ഞിന്റെ പിടിയിൽ; കാഴ്ചമങ്ങാൻ സാധ്യത, വാഹനയാത്രക്കാർ ജാഗ്രത പാലിക്കണം"
english_title: "UAE Heavy Fog Mist Chance Today Tomorrow Morning NCM Red Yellow Alert Temperature Dubai Abu Dhabi Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384296/uae-heavy-fog-mist-today-tomorrow-morning-ncm-red-yellow-alert-abu-dhabi-dubai-sharjah"
published_at: "2026-09-26T14:15:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab786a6258c7_uae-heavy-fog-mist-today-tomorrow-morning-ncm-red-yellow-alert-abu-dhabi-dubai-sharjah.jpg"
keywords: ["Heavy Fog", "UAE Heavy Fog", "Abu Dhabi NCM Fog Warning"]
---

# യുഎഇ വീണ്ടും മഞ്ഞിന്റെ പിടിയിൽ; കാഴ്ചമങ്ങാൻ സാധ്യത, വാഹനയാത്രക്കാർ ജാഗ്രത പാലിക്കണം

> **Lead Summary:** അബുദാബി: യുഎഇയിൽ ഇന്നും നാളെ രാവിലെയും ചില പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും കാഴ്ചമങ്ങലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.

## Article Content

അബുദാബി: യുഎഇയിൽ ഇന്നും നാളെ രാവിലെയും ചില പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും കാഴ്ചമങ്ങലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.

ഇന്ന് പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും ചിലയിടങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. രാത്രിയിലും നാളെ രാവിലെയുമായി അന്തരീക്ഷ ഈർപ്പം കൂടുന്നതോടെ തീരദേശ, ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞും കനത്ത മഞ്ഞുവീഴ്ചയും രൂപപ്പെടാൻ സാധ്യതയേറെയാണ്.

ഇന്നലെ പുലർച്ചെ കനത്ത മഞ്ഞിനെ തുടർന്ന് എൻസിഎം രാജ്യത്ത് റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. വാരാന്ത്യത്തിൽ അതിരാവിലെ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 30 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.

ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അൽ ദഫ്ര മേഖലയിലെ അൽ ഗുവൈഫാത്തിൽ 45.8 ഡിഗ്രി സെൽഷ്യസാണ് (ഉച്ചയ്ക്ക് മൂന്ന് മണിക്ക്). ഇന്ന് ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസായിരിക്കും.

ദുബായിലും അബുദാബിയിലും കുറഞ്ഞ താപനില 27 ഡിഗ്രിയും ഷാർജയിൽ 26 ഡിഗ്രിയുമായിരിക്കും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമല്ലെന്നും ശാന്തമായി തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

**English Summary:**

Abu Dhabi: National Centre of Meteorology said heavy fog and poor visibility likely in some areas of UAE today and tomorrow morning. Today generally clear sky but partly cloudy in some places. With humidity increasing night and tomorrow morning, fog and dense fog likely in coastal and interior areas. Yesterday early morning NCM declared red and yellow alerts due to heavy fog, authorities asked early morning drivers on weekend to be extra cautious. Wind from southeast to northeast 10 to 20 kmph, sometimes up to 30 kmph. Yesterday highest temperature recorded was 45.8 degree Celsius at Al Ghuwifat in Al Dhafra region at 3 pm. Today Dubai, Abu Dhabi, Sharjah high 42 degree, low Dubai and Abu Dhabi 27, Sharjah 26. Arabian Gulf and Oman Sea will remain calm.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384296/uae-heavy-fog-mist-today-tomorrow-morning-ncm-red-yellow-alert-abu-dhabi-dubai-sharjah)