---
title: "ഒമാനിൽ നിന്ന് സൗദിയിലേക്ക് ലഹരി കടത്ത്; തലശ്ശേരി മാഹി സ്വദേശിയുടെ വധശിക്ഷ  നടപ്പിലാക്കി"
english_title: " Dammam Malayali Execution Saudi Drug Case Abootty Vellili"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384408/dammam-malayali-execution-drug-case-abootty-vellili"
published_at: "2026-09-27T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8e6d782bfa_dammam-malayali-execution-drug-case-abootty-vellili.jpg"
keywords: ["Dammam Malayali Executed", "Saudi Drug Case Execution", "Kannur Thalassery Abootty", "Saudi Interior Ministry"]
---

# ഒമാനിൽ നിന്ന് സൗദിയിലേക്ക് ലഹരി കടത്ത്; തലശ്ശേരി മാഹി സ്വദേശിയുടെ വധശിക്ഷ  നടപ്പിലാക്കി

> **Lead Summary:** ** **സൗദി അറേബ്യയിലെ ദമ്മാമിൽ മയക്കുമരുന്ന് കടത്ത് കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി യുടെ വധശിക്ഷയാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഇന്ന് നടപ്പിലാക്കിയത്.

## Article Content

** **സൗദി അറേബ്യയിലെ ദമ്മാമിൽ മയക്കുമരുന്ന് കടത്ത് കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി യുടെ വധശിക്ഷയാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഇന്ന് നടപ്പിലാക്കിയത്.

2023-ൽ ഒമാനിൽ നിന്നും റോഡ് മാർഗ്ഗം സൗദിയിലേക്ക് വൻതോതിൽ മാരക ലഹരിവസ്തുക്കൾ കടത്തിയതിനെ തുടർന്നാണ് ഇദ്ദേഹം പിടിയിലായത്. അബൂട്ടി ഓടിച്ചിരുന്ന ജി.എം.സി വാനിൽ നിന്ന് 43 കിലോ ലഹരിവസ്തുക്കൾ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.

പ്രോസിക്യൂഷൻ സമർപ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണക്കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെയ്ക്കുകയും രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്.

English Summary:

Saudi Arabia executed Malayali man in Dammam in drug smuggling case. Deceased identified as Abootty Vellili (41), native of Peringadi, Mahe, Thalassery, Kannur. Saudi Interior Ministry confirmed execution. He was arrested in 2023 for smuggling 43 kg of narcotics from Oman to Saudi Arabia via road in a GMC van. Death sentence awarded by trial court and upheld by appeal and Supreme Court before royal decree execution.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384408/dammam-malayali-execution-drug-case-abootty-vellili)