---
title: "ദമ്മാമിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മരിച്ചു"
english_title: "Tamil Nadu Expatriate Dies After Cardiac Arrest in Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384539/tamil-nadu-expatriate-dies-dammam-cardiac-arrest"
published_at: "2026-09-28T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba309d4e4a8_tamil-nadu-expatriate-dies-dammam-cardiac-arrest.jpg"
keywords: ["Expatriate Death", "Tamil Nadu Native", "Dammam"]
---

# ദമ്മാമിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മരിച്ചു

> **Lead Summary:** ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ പ്രവാസി മരിച്ചു. തമിഴ്‌നാട് തെങ്കാശി സ്വദേശി ബാവ ബാക്കിർ സുൽത്താൻ ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.

## Article Content

ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ പ്രവാസി മരിച്ചു. തമിഴ്‌നാട് തെങ്കാശി സ്വദേശി ബാവ ബാക്കിർ സുൽത്താൻ ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് ചെറിയ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിസ തേടി തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെയാണ് മരണം. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കെ.എം.സി.സി വെൽഫയർ വിഭാഗം ഭാരവാഹി ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

**English Summary:**

Tamil Nadu’s Tenkasi native Bava Bakir Sultan, 41, died in Dammam following a cardiac arrest. He collapsed at his accommodation while resting after returning from hospital treatment for a minor illness two days earlier. His body has been moved to the mortuary of Qatif Central Hospital. Legal procedures are underway under the leadership of Hussain Nilambur, a KMCC Welfare Section office-bearer. The body is scheduled to be taken to his hometown tomorrow.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384539/tamil-nadu-expatriate-dies-dammam-cardiac-arrest)