---
title: "കടലാമയുടെ പുറത്തിരുന്ന് അഭ്യാസം; വീഡിയോ വൈറലായതോടെ വിനോദസഞ്ചാരിക്കെതിരെ നടപടി, റാസ് അൽ ഹദ്ദിൽ കർശന മുന്നറിയിപ്പുമായി ഒമാൻ"
english_title: "Oman Takes Legal Action Against Tourist for Disturbing Turtles at Ras Al Hadd"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384540/oman-legal-action-tourist-disturbing-turtles-ras-al-hadd"
published_at: "2026-09-28T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba32cc33d5f_oman-legal-action-tourist-disturbing-turtles-ras-al-hadd.jpg"
keywords: ["Oman", "Ras Al Hadd", "Sea Turtles", "Environment Authority", "Wildlife Protection"]
---

# കടലാമയുടെ പുറത്തിരുന്ന് അഭ്യാസം; വീഡിയോ വൈറലായതോടെ വിനോദസഞ്ചാരിക്കെതിരെ നടപടി, റാസ് അൽ ഹദ്ദിൽ കർശന മുന്നറിയിപ്പുമായി ഒമാൻ

> **Lead Summary:** മസ്‌കത്ത്: സൗത്ത് ശർഖിയ ഗവർണറേറ്റിലെ റാസ് അൽ ഹദ്ദ് തീരത്ത് കടലാമകളെ ശല്യം ചെയ്ത വിനോദസഞ്ചാരിക്കെതിരെ ഒമാൻ പരിസ്ഥിതി അതോറിറ്റി നിയമനടപടി സ്വീകരിച്ചു. കടലാമകളെ ഉപദ്രവിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ.

## Article Content

മസ്‌കത്ത്: സൗത്ത് ശർഖിയ ഗവർണറേറ്റിലെ റാസ് അൽ ഹദ്ദ് തീരത്ത് കടലാമകളെ ശല്യം ചെയ്ത വിനോദസഞ്ചാരിക്കെതിരെ ഒമാൻ പരിസ്ഥിതി അതോറിറ്റി നിയമനടപടി സ്വീകരിച്ചു. കടലാമകളെ ഉപദ്രവിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ.

വീഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ സംഭവം നിരീക്ഷിക്കുകയും നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തതായി പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.

വന്യജീവികൾക്ക് ദോഷം വരുത്തുന്നതോ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതോ ആയ ഒരു പ്രവൃത്തിയും വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കടലാമകൾ മുട്ടയിടാൻ തീരങ്ങളിലെത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് റാസ് അൽ ഹദ്ദ്. ഇത്തരം സംരക്ഷിത മേഖലകൾ സന്ദർശിക്കുന്ന സ്വദേശികളും വിദേശികളും വിനോദസഞ്ചാരികളും പരിസ്ഥിതി നിയമങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അതോറിറ്റി ഓർമിപ്പിച്ചു.

കടലാമകളെ തൊടാനോ അടുത്തേക്ക് പോകാനോ അവയുടെ സൈ്വര്യവിഹാരത്തിന് തടസ്സം സൃഷ്ടിക്കാനോ പാടില്ലെന്ന് പ്രത്യേകം നിർദേശമുണ്ട്.

ജൈവവൈവിധ്യം സംരക്ഷിക്കുന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും, വന്യജീവികൾക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പരിസ്ഥിതി അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

**English Summary:**

Oman’s Environment Authority has taken legal action against a tourist accused of disturbing sea turtles at Ras Al Hadd beach in South Al Sharqiyah Governorate. The action followed the widespread circulation of videos on social media showing the turtles being disturbed. The authority said it monitored the incident immediately after noticing the video and took strict action under existing laws. Ras Al Hadd is an important nesting site for sea turtles. Visitors are reminded not to touch turtles, approach them closely, or interfere with their movement. The authority urged the public to report violations threatening wildlife.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384540/oman-legal-action-tourist-disturbing-turtles-ras-al-hadd)