---
title: "സൗദിയിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; അടുത്ത വെള്ളിയാഴ്ച വരെ ജാഗ്രത നിർദേശം,  മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്"
english_title: "Saudi Arabia Rain Alert: Civil Defense Issues Safety Warning Amid Thunderstorms"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384565/saudi-arabia-heavy-rain-alert-civil-defense-warning"
published_at: "2026-09-28T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba4ba609993_saudi-arabia-heavy-rain-alert-civil-defense-warning.jpg"
keywords: ["Saudi Arabia", "Rain Alert", "Civil Defense", "Weather Warning", "Flash Flood"]
---

# സൗദിയിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; അടുത്ത വെള്ളിയാഴ്ച വരെ ജാഗ്രത നിർദേശം,  മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്

> **Lead Summary:** സൗദി അറേബ്യ: സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊടുജനങ്ങൾ ജാ​ഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. അടുത്ത വെള്ളിയാഴ്ച വരെ സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദേശം നൽകിയത്.

## Article Content

സൗദി അറേബ്യ: സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊടുജനങ്ങൾ ജാ​ഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. അടുത്ത വെള്ളിയാഴ്ച വരെ സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദേശം നൽകിയത്.

ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും മിന്നൽപ്രളയത്തിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ, താഴ്വരകൾ എന്നിവിടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു. ഇത്തരം പ്രദേശങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

മക്ക മേഖലയിൽ മിതമായതുമുതൽ ശക്തമായതുവരെയുള്ള മഴയ്ക്കും മിന്നൽപ്രളയത്തിനും ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻഎംസി) അറിയിച്ചു.

മക്ക നഗരത്തിന് പുറമെ അൽ-കാമിൽ, ബഹ്റ, തായിഫ്, മൈസാൻ, ആദം, അൽ-അർദിയാത്ത്, അൽ-ജുമും എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അലൈത്തിലും ഖുൻഫുദയിലും നേരിയതുമുതൽ മിതമായതുവരെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

അതേസമയം, ജിസാൻ, അസീർ, അൽ-ബാഹ, മദീന മേഖലകളിൽ മിതമായതുമുതൽ ശക്തമായതുവരെയുള്ള മഴയ്ക്കൊപ്പം മിന്നൽപ്രളയം, ആലിപ്പഴം, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് എൻഎംസി അറിയിച്ചു. ഹായിൽ, തബൂക്ക്, അൽ-ജൗഫ്, നോർത്തേൺ ബോർഡേഴ്സ് മേഖലകളിൽ നേരിയതുമുതൽ മിതമായതുവരെയുള്ള മഴയ്ക്ക് സാധ്യതയുമുണ്ട്.

**English Summary:**

Saudi Arabia’s General Directorate of Civil Defense has urged the public to follow safety instructions as heavy rain and thunderstorms continue across several regions. The weather warning remains in effect until next Friday. Authorities advised people to stay in safe places, avoid low-lying areas and valleys prone to flash floods, and refrain from swimming in such areas. The National Center for Meteorology warned of moderate to heavy rain, flash floods, hail and dust storms in parts of Makkah, Jizan, Asir, Al-Baha and Madinah, while lighter to moderate rain is expected in several other regions.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384565/saudi-arabia-heavy-rain-alert-civil-defense-warning)