---
title: "ഒമാനിൽ വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പ്; മാസങ്ങളായി ദുരിതത്തിലായ മലയാളി യുവതികൾ നാട്ടിൽ തിരിച്ചെത്തി"
english_title: "Oman Fake Job Fraud Two Ranni Women Rescued After Months"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385132/-fake-recruitment-fraud-two-ranni-women-rescued-saji-uthupan-intervention"
published_at: "2026-10-02T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf4cce87104_kozhikode-lsgd-cricket-league-local-body-staff.jpg"
keywords: ["Oman Job Scam", "Malayali Women", "Ranni", "Fake Recruitment"]
---

# ഒമാനിൽ വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പ്; മാസങ്ങളായി ദുരിതത്തിലായ മലയാളി യുവതികൾ നാട്ടിൽ തിരിച്ചെത്തി

> **Lead Summary:** മസ്കത്ത്: വ്യാജ റിക്രൂട്ട്മെന്റിന്റെ പേരിൽ മാസങ്ങളോളം ദുരിതത്തിലായ രണ്ട് മലയാളി യുവതികളെ രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലെത്തിച്ചു. പത്തനംതിട്ട റാന്നി സ്വദേശികളായ യുവതികളാണ് ജോലിത്തട്ടിപ്പിനിരയായത്.

## Article Content

മസ്കത്ത്: വ്യാജ റിക്രൂട്ട്മെന്റിന്റെ പേരിൽ മാസങ്ങളോളം ദുരിതത്തിലായ രണ്ട് മലയാളി യുവതികളെ രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലെത്തിച്ചു. പത്തനംതിട്ട റാന്നി സ്വദേശികളായ യുവതികളാണ് ജോലിത്തട്ടിപ്പിനിരയായത്.

സാമൂഹിക പ്രവർത്തകൻ ഡോ. സജി ഉതുപ്പാന്റെ സമയോചിതമായ ഇടപെടലിൽ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ജോലി തേടി കഴിഞ്ഞ നവംബറിലാണ് യുവതികൾ ഒമാനിലെത്തിയത്.

റാന്നിയിലെ ഒരു ഏജൻസി മുഖേന ജോലി വാഗ്ദാനം ലഭിച്ചതിനെ തുടർന്ന് വലിയ തുക നൽകിയായിരുന്നു ഇവരുടെ യാത്ര. എന്നാൽ മസ്കത്തിലെത്തിയപ്പോഴാണ് തങ്ങൾ തൊഴിൽ വിസയിലല്ല, സന്ദർശക വിസയിലാണ് എത്തിയതെന്ന് ഇവർ തിരിച്ചറിഞ്ഞത്.

മസ്കത്തിലെ മറ്റൊരു ഏജന്റിന്റെ താമസസ്ഥലത്താണ് പിന്നീട് ഇവരെ പാർപ്പിച്ചത്. ഉടൻ ജോലി ശരിയാക്കാമെന്ന് പലതവണ ഉറപ്പുനൽകിയെങ്കിലും ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും നീണ്ടു. ജോലി മാത്രം ലഭിച്ചില്ല.

ഇതിനിടെ സന്ദർശക വിസയുടെ കാലാവധിയും അവസാനിച്ചു. ഏകദേശം ഒമ്പത് മാസത്തോളം നിയമപരമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയിലായിരുന്നു തങ്ങളെന്ന് യുവതികൾ പറയുന്നു.

മതിയായ ഭക്ഷണവും താമസസൗകര്യവും പോലും ലഭിക്കാതെ വന്നതോടെ ദുരിതം രൂക്ഷമായി. ഇതിനിടെ സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മറ്റെരു ഏജന്റ് വീണ്ടും പണം വാങ്ങിയതായും യുവതികൾ ആരോപിക്കുന്നു.

ഇരുവരിൽ നിന്നുമായി ഏകദേശം ഏഴു ലക്ഷം രൂപ വീതം വാങ്ങിയതായും ഒരാളുടെ കൈവശമുണ്ടായിരുന്ന സ്വർണമാലയും വാങ്ങിയതായും പരാതിയിലുണ്ട്. വിസയും ജോലിയും ശരിയാക്കാമെന്ന ഉറപ്പിലായിരുന്നു പണം കൈപ്പറ്റിയതെന്നും യുവതികൾ ചൂണ്ടിക്കാട്ടി.

റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ ഓഫിസുമായി യുവതികളുടെ കുടുംബം ബന്ധപ്പെട്ടതോടെ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് ഡോ. സജി ഉതുപ്പാൻ ഒമാനിലെ ബന്ധപ്പെട്ട അധികൃതരുമായി അടിയന്തരമായി ഏകോപനം നടത്തി.

യുവതികളെ താമസസ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി റോയൽ ഒമാൻ പൊലീസ് ഷെൽട്ടർ ഹോമിലെത്തിച്ചു. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കി ഇരുവരെയും നാട്ടിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കി.

**English Summary: **

Two young women from Ranni in Pathanamthitta, who were allegedly trapped in a fake recruitment fraud in Oman for months, were rescued and repatriated safely, report says. They arrived in November last year through a Ranni agency on visit visa instead of work visa after paying huge amount, and were housed at another agent's place in Muscat with false job promises. Their visit visa expired and they faced nine months of legal and financial crisis with lack of food and accommodation, they said. They allege another agent took Rs 7 lakh each and a gold chain promising medical job in govt institution. Following family's contact with Ranni MLA Adv Pazhakulam Madhu, social worker Dr Saji Uthupan coordinated with Oman authorities, shifted them to Royal Oman Police shelter home and arranged tickets for return.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385132/-fake-recruitment-fraud-two-ranni-women-rescued-saji-uthupan-intervention)