---
title: "റിയാദിൽ അന്തരിച്ച കണ്ണൂർ സ്വദേശിയുടെ  മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്"
english_title: "Expat’s Body Repatriated from Riyadh; Funeral Today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385192/riyadh-expat-body-repatriated-funeral-today-NEW"
published_at: "2026-10-02T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf8cda2d7a2_Gemini_Generated_Image_z557saz557saz557.png"
keywords: ["KeralaNews", "Riyadh", "Expatriate", "Repatriation", "Funeral"]
---

# റിയാദിൽ അന്തരിച്ച കണ്ണൂർ സ്വദേശിയുടെ  മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

> **Lead Summary:** **റിയാദ്: റി**യാദിൽ അന്തരിച്ച പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ എ.വി. നാരായണൻ എന്ന മണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാ സാംസ്‌കാരിക വേദി മലസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം. കഴിഞ്ഞ 33 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

## Article Content

**റിയാദ്: റി**യാദിൽ അന്തരിച്ച പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ എ.വി. നാരായണൻ എന്ന മണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാ സാംസ്‌കാരിക വേദി മലസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം. കഴിഞ്ഞ 33 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

സെപ്റ്റംബർ 29-ന് താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണന്റെയും തമ്പായിയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

ഭാര്യ: മഞ്ജുള. മക്കൾ: മഞ്ജിമ, മാനവ്. സഹോദരങ്ങൾ: കമല, സാവിത്രി, ഗംഗാധരൻ, പരേതയായ നന്ദിനി. മൃതദേഹത്തിന്റെ സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോലത്തുവയൽ സമുദായ ശ്മശാനത്തിൽ നടക്കും.

English Summary:

The body of AV Narayanan alias Mani (57), a social worker and expat who died in Riyadh, was brought home. He was a member of Keli Cultural Forum Malaz Area Committee and Joint Secretary of Jareer Unit. Working as a driver in Riyadh for 33 years, he collapsed at his accommodation on Sept 29 and died despite hospitalization. A native of Aroli house, Kadoor, Mayyil, Kannur, son of late Irngathay Krishnan and Thambayi. Keli Jeevakarunya wing completed repatriation procedures. Funeral at 3 pm Friday at Kolathuvayal community crematorium.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385192/riyadh-expat-body-repatriated-funeral-today-NEW)