---
title: "സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു"
english_title: "Houthi Missile Strike Hits School in Saudi Arabia's Najran"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385267/houthi-attack-school-najran-building-damaged"
published_at: "2026-10-03T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac06398043e5_houthi-attack-school-najran-building-damaged.jpg"
keywords: ["HouthiAttack", "Najran", "SaudiArabia", "CivilDefense", "MissileStrike"]
---

# സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

> **Lead Summary:** റിയാദ്: സൗദി അറേബ്യയിലെ തെക്കൻ നഗരമായ നജ്‌റാനിലെ ഒരു സ്കൂളിലേക്ക് ഹൂതികൾ തൊടുത്തുവിട്ട മിസൈൽ ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടായതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ആളപായമില്ല.

## Article Content

റിയാദ്: സൗദി അറേബ്യയിലെ തെക്കൻ നഗരമായ നജ്‌റാനിലെ ഒരു സ്കൂളിലേക്ക് ഹൂതികൾ തൊടുത്തുവിട്ട മിസൈൽ ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടായതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ആളപായമില്ല.

നജ്‌റാനിലെ സിവിൽ ഡിഫൻസ് അടിയന്തര പ്രതികരണ വിഭാഗങ്ങൾ ഉടൻ സ്ഥലത്തെത്തിയതായി സൗദി സിവിൽ ഡിഫൻസ് വക്താവിന്റെ ഔദ്യോഗിക പ്രസ്താവനയെ ഉദ്ധരിച്ച് എസ്.പി.എ. (SPA) റിപ്പോർട്ട് ചെയ്തു. വിഷയം കൈകാര്യം ചെയ്യുന്നതിനായി അടിയന്തര നടപടിക്രമങ്ങൾ സ്വീകരിച്ചതായും അധികൃതർ സ്ഥിരീകരിച്ചു.

അതിനിടെ, അഹദ് റഫീദയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഏഷ്യക്കാരനായ പ്രവാസിക്ക് പരുക്കേറ്റു. അതേസമയം, ഹൂതി നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനയിലേക്ക് സർക്കാർ സൈന്യം കനത്ത ആക്രമണം നടത്തിയതായി യെമൻ വ്യക്തമാക്കി.

Houthi-fired missiles struck a school in Najran, Saudi Arabia, causing damage to the building, according to the Saudi Civil Defense. No casualties were reported, and emergency teams responded immediately to the scene. Separately, missile debris injured an Asian expatriate in Ahad Rafidah, while Yemeni government forces carried out heavy strikes on Houthi-held Sanaa.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385267/houthi-attack-school-najran-building-damaged)