---
title: "ഷോപ്പിങ്ങിനായി സന്തോഷത്തോടെ ഇറങ്ങി; മടങ്ങിയത് ചേതനയറ്റ ശരീരങ്ങളായി… സൗദിയിലെ അപകടത്തിൽ പൊലിഞ്ഞത്  അഞ്ച് ജീവനുകൾ"
english_title: "Saudi Crash Kills Five, Including Two Malayali Nurses on Shopping Trip"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385281/saudi-crash-kills-five-nurses"
published_at: "2026-10-03T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac07af9a0a2e_saudi-crash-kills-five-nurses.jpg"
keywords: ["SaudiArabia", "RoadAccident", "MalayaliNurses", "TaifRaniaRoad", "KeralaNews"]
---

# ഷോപ്പിങ്ങിനായി സന്തോഷത്തോടെ ഇറങ്ങി; മടങ്ങിയത് ചേതനയറ്റ ശരീരങ്ങളായി… സൗദിയിലെ അപകടത്തിൽ പൊലിഞ്ഞത്  അഞ്ച് ജീവനുകൾ

> **Lead Summary:** റിയാദ്: അവധിദിനം ആഘോഷിക്കാനായി സന്തോഷത്തോടെ ഷോപ്പിങ്ങിനിറങ്ങിയ നഴ്‌സുമാരുടെ യാത്ര ഒടുവിൽ കുടുംബങ്ങൾക്ക് തീരാനൊമ്പരമായി. സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.

## Article Content

റിയാദ്: അവധിദിനം ആഘോഷിക്കാനായി സന്തോഷത്തോടെ ഷോപ്പിങ്ങിനിറങ്ങിയ നഴ്‌സുമാരുടെ യാത്ര ഒടുവിൽ കുടുംബങ്ങൾക്ക് തീരാനൊമ്പരമായി. സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.

കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോൾ മാത്യു (46), കോട്ടയം കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ.

തമിഴ്നാട് അണ്ണാ സത്യ നഗർ സ്വദേശിനി വിജയലക്ഷ്മി ജഗദീഷ് (37), തഞ്ചാവൂർ പട്ടുകോട്ടയിലെ അന്തോണിയാർ സ്ട്രീറ്റ് സ്വദേശിനി ഹെപ്‌സിബ ദേവമണി (33) എന്നിവരാണ് മരിച്ച മറ്റ് നഴ്‌സുമാർ. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന സൗദി പൗരനായ കാർ ഡ്രൈവറും അപകടത്തിൽ മരിച്ചു.

റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നിമാറി മറിയുകയായിരുന്നു.

ത്വഇഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവെയ്‌ല ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരായിരുന്നു അപകടത്തിൽപ്പെട്ടവർ. അവധിദിനമായ വെള്ളിയാഴ്ച ഷോപ്പിങ്ങിനായി സൗദി പൗരന്റെ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

ഒരു ദിവസത്തെ സന്തോഷം പ്രതീക്ഷിച്ച് വീടുവിട്ടിറങ്ങിയവർ മടങ്ങിയെത്തിയത് ജീവനില്ലാത്ത ശരീരങ്ങളായി. അപ്രതീക്ഷിത ദുരന്തത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകരും കുടുംബങ്ങളും. മരിച്ചവരുടെ മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Five people, including two Malayali nurses, died in a road accident on the Taif–Rania road in Saudi Arabia. The victims were traveling for shopping on a holiday when the car lost control and overturned, leaving families and colleagues in shock.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385281/saudi-crash-kills-five-nurses)