---
title: "പൈലറ്റിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; ടെൽ അവീവ് വിമാനത്തിലെ കോ-പൈലറ്റിന്റെ നീക്കം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് യു.എ.ഇ"
english_title: "UAE Confirms Cockpit Attack on Flydubai Flight as Terror Plot"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385336/uae-confirms-flydubai-cockpit-attack-terror-plot"
published_at: "2026-10-03T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0b9f0e3767_uae-confirms-flydubai-cockpit-attack-terror-plot.jpg"
keywords: ["Flydubai flight attack", "Smit Machchhar", "Flight FZ1073"]
---

# പൈലറ്റിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; ടെൽ അവീവ് വിമാനത്തിലെ കോ-പൈലറ്റിന്റെ നീക്കം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് യു.എ.ഇ

> **Lead Summary:** **ദുബൈ: ** ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ കോ-പൈലറ്റ് നടത്തിയത് ഭീകരാക്രമണ നീക്കമെന്ന് യു.എ.ഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോക്പിറ്റിലെ ക്രാഷ് ആക്സ് ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചതായും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി സംഭവം അന്വേഷിക്കുന്ന യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് ആൽ ശംസി വ്യക്തമാക്കി.

## Article Content

**ദുബൈ: ** ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ കോ-പൈലറ്റ് നടത്തിയത് ഭീകരാക്രമണ നീക്കമെന്ന് യു.എ.ഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോക്പിറ്റിലെ ക്രാഷ് ആക്സ് ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചതായും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി സംഭവം അന്വേഷിക്കുന്ന യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് ആൽ ശംസി വ്യക്തമാക്കി.

വിമാനം ആകാശത്ത് പറന്നുകൊണ്ടിരിക്കെയാണ് കോ-പൈലറ്റ് ആക്രമണം ആരംഭിച്ചത്.ബുധനാഴ്ച രാവിലെ ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനത്തിലാണ് ലോകത്തെ ഞെട്ടിച്ച ഈ സംഭവങ്ങളുണ്ടായത്. ഇന്ത്യൻ പൗരനായ സ്മിത് മച്ചാർ ആയിരുന്നു വിമാനത്തിന്റെ ക്യാപ്റ്റൻ. സ്മിത് മച്ചാറിന് കോ-പൈലറ്റിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിനിടയിലും കോക്പിറ്റ് തുറന്നുനൽകിയ സ്മിത് മച്ചാറിന്റെ സമയോചിതമായ പ്രവൃത്തിയാണ് 174 യാത്രക്കാരും എട്ട് ജീവനക്കാരും അടക്കം 182 പേരുടെ ജീവൻ രക്ഷിച്ചത്.

വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാരാണ് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയത്. തബൂക്കിൽ ചികിത്സയിലായിരുന്ന സ്മിത് മച്ചാറിനെ തുടർചികിത്സയ്ക്കായി യു.എ.ഇയിലേക്ക് മാറ്റിയിട്ടുണ്ട്. സ്മിത് മച്ചാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഇന്ത്യൻ അംബാസഡറും ഫ്ലൈ ദുബൈ അധികൃതരും അറിയിച്ചു.

സ്മിത് മച്ചാറിന്റെ ധീരപ്രവൃത്തിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ അധികൃതരും പ്രശംസിക്കുകയും, പ്രധാനമന്ത്രി അദ്ദേഹവുമായി വീഡിയോ കോളിൽ സംസാരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ പ്രേരണയും സംഭവത്തിന് മറ്റ് ബാഹ്യബന്ധങ്ങൾ ഉണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ പൂർണ്ണമായി വ്യക്തമാകൂ എന്ന് അൽ ശംസി കൂട്ടിച്ചേർത്തു.

** English Summary: **The UAE has officially confirmed that the mid-air attack by a co-pilot on a Tel Aviv-bound Flydubai flight was a terror plot. UAE Attorney General Dr. Hamad Al Shamsi stated that the co-pilot used a crash axe to attack Indian Captain Smit Machchhar and attempted to seize control of the aircraft. Despite sustaining serious injuries, Captain Machchhar managed to unlock the cockpit door, allowing passengers and off-duty pilots to intervene and safely land the plane in Saudi Arabia.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385336/uae-confirms-flydubai-cockpit-attack-terror-plot)