---
title: "സ്കൂൾ ചിത്രങ്ങളും വീഡിയോകളും ഇനി അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ വേണ്ട; കർശന വിലക്കുമായി ബഹ്‌റൈൻ"
english_title: "Bahrain Bans Social Media Sharing of School Photos and Videos Without Approval"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385394/bahrain-school-social-media-ban"
published_at: "2026-10-03T20:30:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1199823543_bahrain-school-social-media-ban.jpg"
keywords: ["BahrainEducation", "SchoolPrivacy", "SocialMediaBan", "GovernmentSchools", "DigitalRules"]
---

# സ്കൂൾ ചിത്രങ്ങളും വീഡിയോകളും ഇനി അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ വേണ്ട; കർശന വിലക്കുമായി ബഹ്‌റൈൻ

> **Lead Summary:** ബഹ്‌റൈൻ: സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, സ്കൂൾ പരിസരം, പഠന-പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് വിലക്കി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ മുഴുവൻ സർക്കാർ സ്കൂളുകൾക്കും ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിക്കൊണ്ട് മന്ത്രാലയം ഔദ്യോഗിക സർക്കുലർ അയച്ചു.

## Article Content

ബഹ്‌റൈൻ: സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, സ്കൂൾ പരിസരം, പഠന-പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് വിലക്കി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ മുഴുവൻ സർക്കാർ സ്കൂളുകൾക്കും ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിക്കൊണ്ട് മന്ത്രാലയം ഔദ്യോഗിക സർക്കുലർ അയച്ചു.

സ്കൂളുകളിലെ ഔദ്യോഗിക വിവരങ്ങൾ, രേഖകൾ, ക്ലാസ് മുറികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, സ്കൂൾ വിനോദയാത്രകൾ, പ്രത്യേക പരിപാടികൾ എന്നിവയുടെ ചിത്രീകരണത്തിനും സോഷ്യൽ മീഡിയയിലെ പങ്കുവെക്കലിനും ഈ വിലക്ക് ബാധകമാണ്. സ്കൂളുകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പകരുന്നത് തടയാനും സ്വകാര്യത സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

സ്കൂളുകളിലെ മുഴുവൻ ജീവനക്കാരും സർക്കുലറിലെ നിർദ്ദേശങ്ങൾ വായിച്ച് മനസ്സിലാക്കി പാലിക്കുമെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ജീവനക്കാരുടെ ഒപ്പിട്ട സാക്ഷ്യപത്രങ്ങളുടെ പട്ടിക ബന്ധപ്പെട്ട എഡ്യൂക്കേഷൻ ഓപ്പറേഷൻസ് വിഭാഗത്തിന് സമർപ്പിക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി.

സ്കൂളുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്നതിൽ നിലവിലുള്ള ഡിജിറ്റൽ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സർക്കുലറിലെ നിർദ്ദേശങ്ങൾ ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Bahrain’s Education Ministry has barred the sharing of photos and videos from government schools on social media without prior approval from the relevant authorities. The circular covers students, teachers, school premises, classroom activities, trips, and special events, with legal action warned against violations.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385394/bahrain-school-social-media-ban)