---
title: "ഗേറ്റിലും ക്ലാസ് മുറിയിലും ഇനി ക്യാമറ പാടില്ല! യു.എ.ഇയിലെ സ്കൂളുകളിൽ മൊബൈൽ ഫോട്ടോകൾക്കും വീഡിയോകൾക്കും കർശന വിലക്ക്"
english_title: "UAE Schools Ban Campus Photography, Video Sharing Without Consent"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385669/uae-schools-ban-campus-photography"
published_at: "2026-10-05T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3d756b074a_uae-schools-ban-campus-photography.jpg"
keywords: ["UAEEducation", "SchoolPrivacy", "CampusRules", "DigitalPrivacy", "ParentAdvisory"]
---

# ഗേറ്റിലും ക്ലാസ് മുറിയിലും ഇനി ക്യാമറ പാടില്ല! യു.എ.ഇയിലെ സ്കൂളുകളിൽ മൊബൈൽ ഫോട്ടോകൾക്കും വീഡിയോകൾക്കും കർശന വിലക്ക്

> **Lead Summary:** **ദുബായ്: **യു.എ.ഇയിലെ സ്കൂൾ ക്യാമ്പസുകളിൽ നിന്ന് ഫോട്ടോകളും വീഡിയോകളും പകർത്തുന്നതിനും അവ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെക്കുന്നതിനും രക്ഷിതാക്കൾക്ക് കർശന വിലക്ക്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വകാര്യതയും സുരക്ഷയും മുൻനിർത്തി ദുബായിലെയും ഷാർജയിലെയും പ്രമുഖ സ്കൂളുകൾ രക്ഷിതാക്കൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശ സർക്കുലർ പുറപ്പെടുവിച്ചു.

## Article Content

**ദുബായ്: **യു.എ.ഇയിലെ സ്കൂൾ ക്യാമ്പസുകളിൽ നിന്ന് ഫോട്ടോകളും വീഡിയോകളും പകർത്തുന്നതിനും അവ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെക്കുന്നതിനും രക്ഷിതാക്കൾക്ക് കർശന വിലക്ക്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വകാര്യതയും സുരക്ഷയും മുൻനിർത്തി ദുബായിലെയും ഷാർജയിലെയും പ്രമുഖ സ്കൂളുകൾ രക്ഷിതാക്കൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശ സർക്കുലർ പുറപ്പെടുവിച്ചു.

സ്കൂൾ ഗേറ്റുകൾ, ക്ലാസ് മുറികൾ, കോറിഡോറുകൾ, കളിക്കളങ്ങൾ, കുട്ടികളെ സ്കൂളുകളിൽ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വെച്ച് മറ്റ് വിദ്യാർത്ഥികളുടെയോ അധ്യാപകരുടെയോ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്തുവാൻ പാടില്ലെന്നാണ് പ്രധാന നിർദ്ദേശം.

കുട്ടികളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന യു.എ.ഇ ഡിജിറ്റൽ/പ്രൈവസി നിയമങ്ങൾക്ക് അനുസൃതമായാണ് ഈ നടപടിയെന്ന് ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ പ്രിൻസിപ്പൽ ശ്രീവത്സൻ മുരുകനും ദുബായ് ജെംസ് വിൻചെസ്റ്റർ സ്കൂൾ സി.ഇ.ഒ മാത്യു ജെയിംസ് ലെക്യൂയറും വ്യക്തമാക്കി. ഇന്റർനാഷണൽ സ്കൂൾ ഓഫ് ഷുവെയ്ഫാറ്റ്, സാധാരണ സ്കൂൾ ദിനങ്ങളിൽ ക്യാമ്പസിനുള്ളിൽ നിന്നുള്ള ചിത്രീകരണത്തിന് പൂർണ്ണ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

മുമ്പ് പകർത്തിയിട്ടുള്ള മറ്റ് കുട്ടികളുടെ ചിത്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നോ സോഷ്യൽ മീഡിയയിൽ നിന്നോ ഉടൻ നീക്കം ചെയ്യണമെന്നും സ്കൂൾ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂൾ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന ഓപ്പൺ ഈവന്റുകളിലും വിശേഷ ചടങ്ങുകളിലും മാത്രമാണ് ചിത്രീകരണത്തിന് ഇളവുള്ളത്. എന്നാൽ അത്തരം സമയങ്ങളിലും സ്വന്തം കുട്ടികളുടെ ചിത്രങ്ങൾ മാത്രം പകർത്തുവാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.

**English Summary:**

Prominent schools in Dubai and Sharjah have issued a strict circular banning parents from photographing or recording other students and teachers on campus without consent. The directive covers school gates, classrooms, corridors, playgrounds, and drop-off points, and bars sharing such media on WhatsApp groups or social media. Filming is allowed only at official school events and only for one’s own child.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385669/uae-schools-ban-campus-photography)