---
title: "സൗദി പ്രവാസികൾ ശ്രദ്ധിക്കുക! ഇന്ന് മുതൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം"
english_title: "Heavy Rain and Thunderstorms Expected in Saudi Arabia from Today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385688/saudi-heavy-rain-thunderstorms-alert"
published_at: "2026-10-06T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac45a1507b5c_saudi-heavy-rain-thunderstorms-alert.jpg"
keywords: ["SaudiWeather", "HeavyRain", "ThunderstormAlert", "FlashFloodRisk", "NCMAlert"]
---

# സൗദി പ്രവാസികൾ ശ്രദ്ധിക്കുക! ഇന്ന് മുതൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന്മുതൽ ശനിയാഴ്ച വരെ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ജിസാൻ, അസീർ മേഖലകളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന്മുതൽ ശനിയാഴ്ച വരെ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ജിസാൻ, അസീർ മേഖലകളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം.

അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ മദീന, ഹാഇൽ മേഖലകളിലെ ചില ഭാഗങ്ങളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മഴയോടൊപ്പം ശക്തമായ കാറ്റ്, ആലിപ്പഴ വീഴ്ച, കടലിൽ ഉയർന്ന തിരമാലകൾ, പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം (Flash Floods) എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും പ്രവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, 'അൻവാ' (Anwaa) ആപ്ലിക്കേഷൻ, മറ്റ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി ലഭിക്കുന്ന അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും കാലാവസ്ഥാ കേന്ദ്രം അഭ്യർത്ഥിച്ചു.

**English Summary:**

Saudi Arabia’s National Center of Meteorology has warned of heavy rain and thunderstorms across most regions from today until Saturday. The alert highlights stronger rainfall on Tuesday and Wednesday, especially in Jazan and Asir, with risks of strong winds, hail, high waves and flash floods.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385688/saudi-heavy-rain-thunderstorms-alert)