---
title: "റിയാദിൽ ഇനി ഡ്രൈവറില്ലാ ഡെലിവറി; 'ലാസ്റ്റ് മൈൽ' സർവീസിന് തുടക്കമായി"
english_title: "Riyadh Launches Driverless Last-Mile Delivery Service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385689/riyadh-driverless-last-mile-delivery"
published_at: "2026-10-06T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac45bfeb7a24_riyadh-driverless-last-mile-delivery.jpg"
keywords: ["RiyadhDelivery", "AutonomousVehicles", "LastMileLogistics", "SaudiVision2030", "ElectricMobility"]
---

# റിയാദിൽ ഇനി ഡ്രൈവറില്ലാ ഡെലിവറി; 'ലാസ്റ്റ് മൈൽ' സർവീസിന് തുടക്കമായി

> **Lead Summary:** **റിയാദ്: ** സൗദി തലസ്ഥാനമായ റിയാദിൽ സാങ്കേതിക മുന്നേറ്റത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുള്ള 'ലാസ്റ്റ് മൈൽ' ഡെലിവറി സർവീസ് ആരംഭിച്ചു. റിയാദിലെ അൽ ഫലാഹ് മേഖലയിലാണ് ആദ്യ ഘട്ടത്തിൽ ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ നിരത്തിലിറങ്ങിയിരിക്കുന്നത്. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി സംഘടിപ്പിച്ച ട്രാൻസ്പോർട്ട് ഹാക്കത്തോണിൽ ഉയര്‍ന്നുവന്ന ആശയമാണ് ഇപ്പോൾ പ്രായോഗിക തലത്തിൽ എത്തിയിരിക്കുന്നത്.

## Article Content

**റിയാദ്: ** സൗദി തലസ്ഥാനമായ റിയാദിൽ സാങ്കേതിക മുന്നേറ്റത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുള്ള 'ലാസ്റ്റ് മൈൽ' ഡെലിവറി സർവീസ് ആരംഭിച്ചു. റിയാദിലെ അൽ ഫലാഹ് മേഖലയിലാണ് ആദ്യ ഘട്ടത്തിൽ ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ നിരത്തിലിറങ്ങിയിരിക്കുന്നത്. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി സംഘടിപ്പിച്ച ട്രാൻസ്പോർട്ട് ഹാക്കത്തോണിൽ ഉയര്‍ന്നുവന്ന ആശയമാണ് ഇപ്പോൾ പ്രായോഗിക തലത്തിൽ എത്തിയിരിക്കുന്നത്.

360-ഡിഗ്രി സെൻസിങ് കവറേജും റിമോട്ട് ഓപ്പറേഷൻ സെന്ററിൽ നിന്നുള്ള തത്സമയ നിരീക്ഷണ സംവിധാനവുമുള്ള ലെവൽ 4 (Level 4) അഡ്വാൻസ്ഡ് സാങ്കേതികവിദ്യയിലാണ് ഈ വാഹനങ്ങൾ പ്രവർത്തിക്കുന്നത്. റോഡിലെ അടിയന്തര സാഹചര്യങ്ങളിൽ ആവശ്യാനുസരണം വാഹനം ഉടനടി നിർത്തിയിടാനും സെൻസറുകൾ വഴി സുരക്ഷിതമായി ഓപ്പറേറ്റ് ചെയ്യാനും ഇതിന് സാധിക്കും.

പരമ്പരാഗത ഡെലിവറി രീതികളെ അപേക്ഷിച്ച് ലാസ്റ്റ് മൈൽ പദ്ധതിയിലൂടെ ഡെലിവറി ചെലവിൽ 85 ശതമാനം വരെ വലിയ കുറവാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പൂർണമായും ഇലക്ട്രിക് വാഹനങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ഇത് നഗരങ്ങളിലെ കാർബൺ പുറന്തള്ളൽ ഒഴിവാക്കാനും ശബ്ദമലിനീകരണം വൻതോതിൽ കുറയ്ക്കാനും സഹായകരമാകും. സൗദി വിഷൻ 2030-ന്റെ ഭാഗമായി സ്മാർട്ട് സിറ്റി, പരിസ്ഥിതി സൗഹൃദ ഗതാഗത സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ തുടർച്ചയായാണ് ഈ നീക്കം.

**English Summary:**

Riyadh has launched a driverless last-mile delivery service in the Al Falah district using Level 4 autonomous vehicles. The fully electric fleet is expected to reduce delivery costs by up to 85% while supporting Saudi Arabia’s smart-city and sustainability goals.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385689/riyadh-driverless-last-mile-delivery)