---
title: "അബുദാബിയിൽ നിന്നുള്ള യൂറോപ്പ് യാത്രാ മോഹികൾക്ക് തിരിച്ചടി; വിസ് എയർ സർവീസുകൾ വീണ്ടും നീട്ടി"
english_title: "Wizz Air Delays Abu Dhabi-Europe Services Again, Travelers Hit"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385769/wizz-air-delays-europe-routes"
published_at: "2026-10-06T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4ba78828b4_wizz-air-delays-europe-routes.jpg"
keywords: ["WizzAir", "AbuDhabi", "EuropeTravel", "AviationNews", "FlightDelay"]
---

# അബുദാബിയിൽ നിന്നുള്ള യൂറോപ്പ് യാത്രാ മോഹികൾക്ക് തിരിച്ചടി; വിസ് എയർ സർവീസുകൾ വീണ്ടും നീട്ടി

> **Lead Summary:** **അബുദാബി: **ഒക്ടോബറിൽ അബുദാബിയിൽ നിന്ന് യൂറോപ്പിലേക്ക് യാത്ര തിരിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തിരിച്ചടി. വിസ് എയർ അബുദാബിയിൽ നിന്നുള്ള ആറ് പ്രധാന യൂറോപ്യൻ സർവീസുകൾ പുനരാരംഭിക്കുന്നത് ജനുവരി 10-ലേക്ക് നീട്ടിവെച്ചു. ഈ മാസം അവസാനത്തോടെ സർവീസുകൾ ആരംഭിക്കുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്.

## Article Content

**അബുദാബി: **ഒക്ടോബറിൽ അബുദാബിയിൽ നിന്ന് യൂറോപ്പിലേക്ക് യാത്ര തിരിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തിരിച്ചടി. വിസ് എയർ അബുദാബിയിൽ നിന്നുള്ള ആറ് പ്രധാന യൂറോപ്യൻ സർവീസുകൾ പുനരാരംഭിക്കുന്നത് ജനുവരി 10-ലേക്ക് നീട്ടിവെച്ചു. ഈ മാസം അവസാനത്തോടെ സർവീസുകൾ ആരംഭിക്കുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്.

ക്രാക്കോവ്, കട്ടോവിറ്റ്സ്, സോഫിയ, ക്ലുജ്, ലാർണക, ബുഡാപെസ്റ്റ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് വൈകുന്നത്. യൂറോപ്യൻ യൂണിയൻ വ്യോമയാന സുരക്ഷാ ഏജൻസിയുടെ പുതിയ സുരക്ഷാ വിലയിരുത്തലുകളും ഇറാഖ് വ്യോമാതിർത്തിയിലെ കർശന നിയന്ത്രണങ്ങളുമാണ് ഈ തീരുമാനത്തിന് കാരണം.

ഇറാഖ് വ്യോമാതിർത്തി ഒഴിവാക്കി കൂടുതൽ ദൂരം ചുറ്റിപ്പറക്കേണ്ടി വരുന്നതും, എയർബസ് എ321 നിയോ വിമാനങ്ങൾക്ക് യാത്രാമധ്യേ വീണ്ടും ഇന്ധനം നിറക്കേണ്ടി വരുന്നതും നിലവിലെ ഉയർന്ന ഇന്ധനവിലയിൽ വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് വിസ് എയർ വ്യക്തമാക്കി. സെപ്റ്റംബർ ആദ്യവാരം സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പുതിയ മാറ്റം യാത്രക്കാരുടെ യാത്രാ പ്ലാനുകളെ സാരമായി ബാധിച്ചിട്ടുണ്ട്.

ടിക്കറ്റ് എടുത്തവരെ നേരിട്ട് വിവരം അറിയിക്കുമെന്നും, തുടർ യാത്രാ മാർഗങ്ങൾ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം, വിസ് എയറിന് പിന്നാലെ മറ്റ് ചില വിമാനക്കമ്പനികളും പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചു വരികയാണ്.

Wizz Air has postponed the resumption of six major European routes from Abu Dhabi to January 10, delaying services that were earlier expected to restart by the end of this month. The airline cited new EU aviation safety assessments and restrictions over Iraqi airspace as the reason for the change, which has disrupted travel plans for many passengers.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385769/wizz-air-delays-europe-routes)