---
title: "28 വർഷത്തെ പ്രവാസത്തിന് കണ്ണീരോടെ വിട; ഹൃദയാഘാതം മൂലം പ്രവാസി  ജിദ്ദയിൽ അന്തരിച്ചു"
english_title: "After 28 Years in Exile, Abubakar Dies in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385876/abubakar-dies-in-jeddah-after-28-years-NEW"
published_at: "2026-10-07T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5ceed67762_Gemini_Generated_Image_bqar2abqar2abqar.png"
keywords: ["Jeddah", "Malappuram", "Expatriate", "HeartAttack", "KMCCTeam"]
---

# 28 വർഷത്തെ പ്രവാസത്തിന് കണ്ണീരോടെ വിട; ഹൃദയാഘാതം മൂലം പ്രവാസി  ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: **മലപ്പുറം മഞ്ചേരി കാവനൂർ ഇരിവേറ്റി സ്വദേശിയായ കൊടേക്കോടൻ അബൂബക്കർ ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ജിദ്ദയിലെ ഹയ്യ് സഫയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ 28 വർഷമായി പ്രവാസിയാണ്.

## Article Content

**ജിദ്ദ: **മലപ്പുറം മഞ്ചേരി കാവനൂർ ഇരിവേറ്റി സ്വദേശിയായ കൊടേക്കോടൻ അബൂബക്കർ ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ജിദ്ദയിലെ ഹയ്യ് സഫയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ 28 വർഷമായി പ്രവാസിയാണ്.

പരേതനായ മോയീന്റെ മകനാണ്. മൈമൂനയാണ് ഭാര്യ; മുബഷിറ, തബ്ഷീറ, ഷഹന ഷെറിൻ, മുഹമ്മദ് ശഹൽ എന്നിവരാണ് മക്കൾ. ഫാത്തിമ സഹോദരിയും, റാഷിദ്, അബ്‌ദുൽ ഗഫൂർ, ജംഷീദ് എന്നിവർ മരുമക്കളുമാണ്.

ജിദാനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നിയമനടപടികളിൽ സഹായിക്കാനായി കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

Abubakar, a native of Kavanur Irivetti in Malappuram’s Manjeri, died of a heart attack in Jeddah at the age of 65. He had been working in Haya Safa and had lived as an expatriate for 28 years. His body is kept in the hospital morgue, and relatives said it will be buried in Jeddah after legal formalities are completed.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385876/abubakar-dies-in-jeddah-after-28-years-NEW)