---
title: "ഫുട്പാത്തിലൂടെ നടന്നുപോകുന്നതിനിടെ കാർ ഇടിച്ചുതെറിപ്പിച്ച; റാസൽഖൈമയിൽ മലയാളി യുവാവിന് ദാരുണാന്ത്യം"
english_title: "Malayali Youth Killed in Ras Al Khaimah Road Accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385924/ras-al-khaimah-road-accident-malayali-youth-dies-"
published_at: "2026-10-07T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac60743c3f81_ras-al-khaimah-road-accident-malayali-youth-dies-.jpg"
keywords: ["UAEAccident", "RoadAccident", "MalayaliYouth", "RasAlKhaimah", "KeralaNews"]
---

# ഫുട്പാത്തിലൂടെ നടന്നുപോകുന്നതിനിടെ കാർ ഇടിച്ചുതെറിപ്പിച്ച; റാസൽഖൈമയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **യുഎഇ : ** യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു. മുളക്കുഴ പെരിങ്ങാല തുണ്ടത്തിൽ പരേതനായ സനലിന്റെ മകൻ സനത് സനൽ ആണ് മരിച്ചത്.

## Article Content

**യുഎഇ : ** യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു. മുളക്കുഴ പെരിങ്ങാല തുണ്ടത്തിൽ പരേതനായ സനലിന്റെ മകൻ സനത് സനൽ ആണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന സനതിനെ പിറകിൽ നിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും. അമ്മ: സുജ. സഹോദരൻ: സംഗീത്.  

A 24-year-old man from Mulakkuzha, identified as Sanath Sanal, died after being hit by a speeding car while walking on a footpath in Ras Al Khaimah, UAE. He was taken to hospital with severe injuries but died early Friday morning. His funeral will be held on Wednesday at 3 p.m. at his home premises.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385924/ras-al-khaimah-road-accident-malayali-youth-dies-)