---
title: "ലൈസൻസില്ലാത്ത താമസ സൗകര്യം: നാല് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ"
english_title: "Four Umrah Companies Suspended Over Unlicensed Accommodation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385989/umrah-companies-suspended-unlicensed-accommodation"
published_at: "2026-10-07T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac672de8a550_umrah-companies-suspended-unlicensed-accommodation.jpg"
keywords: ["UmrahCompanies", "SaudiArabia", "HajjMinistry", "PilgrimSafety"]
---

# ലൈസൻസില്ലാത്ത താമസ സൗകര്യം: നാല് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ

> **Lead Summary:** റിയാദ്: സൗദിയിൽ ലൈസൻസില്ലാത്തയിടങ്ങളിൽ ഉംറ തീർഥാടകരെ താമസിപ്പിച്ചതിനെത്തുടർന്ന് നാല് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് നടപടി. നാല് ഏജന്റുമാരെയും സസ്പെൻഡ് ചെയ്തു.

## Article Content

റിയാദ്: സൗദിയിൽ ലൈസൻസില്ലാത്തയിടങ്ങളിൽ ഉംറ തീർഥാടകരെ താമസിപ്പിച്ചതിനെത്തുടർന്ന് നാല് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് നടപടി. നാല് ഏജന്റുമാരെയും സസ്പെൻഡ് ചെയ്തു.

നിയമ ലംഘനങ്ങൾ നിരവധി തീർഥാടകരെ ബാധിച്ചതായി മന്ത്രാലയം അറിയിച്ചു. തുടർന്ന് കമ്പനികളെ സസ്പെൻഡ് ചെയ്യുകയും തീർഥാടക പരാതികൾ പരിശോധിക്കാനും പിഴകൾ ചുമത്താനും ഉത്തരവാദിത്തമുള്ള കമ്മിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തു.

ഉംറ കമ്പനികളെയും സേവന ദാതാക്കളെയും ഏജന്റുമാരെയും ഫീൽഡിലും ഡിജിറ്റലായും നിരീക്ഷിക്കുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലംഘനങ്ങൾ കണ്ടെത്താനും നിയമ നടപടികൾ സ്വീകരിക്കാനുമാണിത്.

Saudi authorities have suspended four Umrah companies and four agents for housing pilgrims in unlicensed accommodation. The Ministry of Hajj and Umrah said the violations affected many pilgrims and were referred to a committee for complaints review and penalties.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385989/umrah-companies-suspended-unlicensed-accommodation)