---
title: "സൂക്കേട് മാറികിട്ടിയല്ലേ ....? സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പ്രവാസി മലയാളിയെ സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് കണ്ടന്റ് ക്രിയേറ്റര്‍ മുബീന"
english_title: "Social Media Abuse: Mubeena Gets Expat Malayali Arrested by Saudi Police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386003/social-media-abuse-saudi-police-arrest"
published_at: "2026-10-08T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6f13e65c8f_social-media-abuse-saudi-police-arrest.jpg"
keywords: ["CyberBullying", "SaudiPolice", "Mubeena", "ExpatMalayali", "SocialMediaAbuse"]
---

# സൂക്കേട് മാറികിട്ടിയല്ലേ ....? സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പ്രവാസി മലയാളിയെ സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് കണ്ടന്റ് ക്രിയേറ്റര്‍ മുബീന

> **Lead Summary:** **അബഹ: **സോഷ്യൽ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും വളരെ മോശം ഭാഷയിൽ അധിക്ഷേപിച്ച സൗദി പ്രവാസിയെ നേരിട്ടെത്തി സൗദി പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് കണ്ടന്റ് ക്രിയേറ്റർ മുബീന. പാലക്കാട് സ്വദേശിയായ മുഹമ്മദ് ജലീൽ ആണ് സൗദിയിലെ അബഹയിൽ വെച്ച് പൊലീസിന്റെ പിടിയിലായത്.

## Article Content

**അബഹ: **സോഷ്യൽ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും വളരെ മോശം ഭാഷയിൽ അധിക്ഷേപിച്ച സൗദി പ്രവാസിയെ നേരിട്ടെത്തി സൗദി പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് കണ്ടന്റ് ക്രിയേറ്റർ മുബീന. പാലക്കാട് സ്വദേശിയായ മുഹമ്മദ് ജലീൽ ആണ് സൗദിയിലെ അബഹയിൽ വെച്ച് പൊലീസിന്റെ പിടിയിലായത്.

നേരത്തെ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ മുബീന പരാതി നൽകിയിരുന്നെങ്കിലും പ്രതി സൗദിയിലായതിനാൽ തുടർന്നുള്ള നിയമനടപടികൾ തടസ്സപ്പെടുകയായിരുന്നു. പോലീസിൽ പരാതി നൽകിയ വിവരമറിഞ്ഞ് ജലീൽ വീഡിയോ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തെങ്കിലും, അതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് അത് കാണുകയും വിവിധ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തത്. എന്നാൽ കേസിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച മുബീന ഒറ്റയ്ക്ക് സൗദിയിലെ അബഹയിലേക്ക് വിമാനം കയറുകയായിരുന്നു.

അബഹയിലെത്തിയ മുബീന അധിക്ഷേപ വീഡിയോകൾ പൂർണ്ണമായും അറബിയിലേക്ക് വിവർത്തനം ചെയ്ത് തെളിവുകൾ സഹിതം സൗദി പോലീസിന് കൈമാറി. പരാതിയും തെളിവുകളും പരിശോധിച്ച് പ്രഥമദൃഷ്ട്യാ കേസ് സത്യമാണെന്ന് ബോധ്യപ്പെട്ട പോലീസ്, ഉടനടി മുഹമ്മദ് ജലീലിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി ആദ്യം 5 ദിവസത്തേക്കും, തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി വീണ്ടും 5 ദിവസത്തേക്കും റിമാൻഡ് ചെയ്തു.

ഹിജാബ് ധരിച്ച് സ്ത്രീകൾ നൃത്തം ചെയ്യുന്നതിനെ വിമർശിച്ച് മുബീന പങ്കുവെച്ച വീഡിയോയ്ക്ക് പ്രതികരണമായാണ് ജലീൽ അശ്ലീല പരാമർശങ്ങൾ നടത്തിയത്. ലൈക്കിനും വ്യൂസിനും വേണ്ടി എന്തും പറയാനുള്ള വേദിയല്ല സോഷ്യൽ മീഡിയയെന്നും, അധിക്ഷേപിക്കുന്നവർ ഏത് രാജ്യത്തായാലും അവർക്കെതിരെ ആ രാജ്യത്ത് പോയി നിയമനടപടി സ്വീകരിക്കുമെന്നും മുബീന പറഞ്ഞു. പ്രവാസ ലോകത്തിരുന്ന് അധിക്ഷേപം നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മുബീനയുടെ ഈ ഉറച്ച നിലപാട്.

**English Summary:**

In a bold move against cyberbullying, Kerala content creator Mubeena traveled to Saudi Arabia and helped secure the arrest of Palakkad native Mohammed Jaleel in Abha over alleged social media abuse against her and her family. Despite filing a case at the Perumbavoor police station, legal action was stalled because the accused was abroad. Undeterred, Mubeena flew to Saudi Arabia, submitted translated evidence in Arabic to the local police, and got Jaleel remanded into custody.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386003/social-media-abuse-saudi-police-arrest)