---
title: "സൗദിയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം; മൂന്ന് വിദേശികൾ കൊല്ലപ്പെട്ടു, 38 പേർക്ക് പരിക്ക്"
english_title: "Houthi Attacks on Two Saudi Airports Kill 3 Foreigners, Injure 38"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386006/houthi-attacks-saudi-airports-kill-3"
published_at: "2026-10-08T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6f82a306be_houthi-attacks-saudi-airports-kill-3.jpg"
keywords: ["HouthiAttack", "SaudiArabia", "AirportAttack", "YemenConflict", "Gaca"]
---

# സൗദിയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം; മൂന്ന് വിദേശികൾ കൊല്ലപ്പെട്ടു, 38 പേർക്ക് പരിക്ക്

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ മൂന്ന് വിദേശികൾ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അസീർ പ്രവിശ്യയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിലിയൻ ഏവിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ മൂന്ന് വിദേശികൾ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അസീർ പ്രവിശ്യയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിലിയൻ ഏവിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അബ്ഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇവിടെ 28 പേർക്ക് പരിക്കേറ്റു. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ ഒരു സുഡാൻ സ്വദേശിയും കൊല്ലപ്പെട്ടു. റിയാദിൽ 8 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ സൗദി പൗരന്മാരും വിദേശികളുമുണ്ടെന്നും എല്ലാവരെയും അടിയന്തരമായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

ആക്രമണത്തിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ സൗദി സഖ്യസേന ശക്തമായ തിരിച്ചടി നൽകി. ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളും മിസൈൽ വിക്ഷേപണ തറകളും സഖ്യസേന തകർത്തു. അതേസമയം 'ഫജ്ർ യമൻ' ഓപ്പറേഷനിലൂടെ 1,860 ഹൂതികളെ വധിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തതായി യെമൻ സൈന്യം അവകാശപ്പെട്ടു. ഇതുവരെ 2,103 ആക്രമണങ്ങളോ ഓപ്പറേഷനുകളോ പൂർത്തിയാക്കിയതായും യെമൻ വ്യക്തമാക്കുന്നു.

സൗദിയിലെ സാധാരണക്കാരായ യാത്രക്കാരെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തെ ജോർദാൻ ഉൾപ്പെടെയുള്ള വിവിധ അറബ്-അന്താരാഷ്ട്ര രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചു.

**English Summary:**

Three foreign nationals were killed and 38 others injured in Houthi drone and missile attacks on Abha International Airport and King Khalid International Airport in Saudi Arabia, officials said. The Saudi-led coalition retaliated by striking 82 Houthi military targets in Yemen, while several Arab and international countries condemned the attacks.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386006/houthi-attacks-saudi-airports-kill-3)