---
title: "ദുബൈയിൽ ബാച്ചിലേഴ്സിന് സന്തോഷവാർത്ത: 44 മേഖലകളിൽ ഷെയേർഡ് താമസം നിയമവിധേയമാക്കി"
english_title: "Dubai Legalizes Shared Housing in 44 Areas"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386025/dubai-shared-housing-44-areas"
published_at: "2026-10-08T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac714547432b_dubai-shared-housing-44-areas.jpg"
keywords: ["DubaiMunicipality", "SharedHousing", "PropertyRules", "UAERegulations", "HousingPolicy"]
---

# ദുബൈയിൽ ബാച്ചിലേഴ്സിന് സന്തോഷവാർത്ത: 44 മേഖലകളിൽ ഷെയേർഡ് താമസം നിയമവിധേയമാക്കി

> **Lead Summary:** **ദുബൈ: **ഷെയേർഡ് താമസത്തിനായി ഉപയോഗിക്കാവുന്ന 44 മേഖലകളുടെ പട്ടിക ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ഫ്ലാറ്റുകളും വില്ലകളും ഉൾപ്പെടുന്നതാണ് ഈ മേഖലകൾ.അൽ സൂഖ് അൽ കബീർ, അൽ റാസ്, അൽ വർഖ 1, അൽ ബർഷ 1, അൽ മുറഖബാത്ത്, അൽ റിഗ്ഗ തുടങ്ങിയ പ്രധാന മേഖലകളാണ് പട്ടികയിൽ ഉൾപ്പെടുന്നത്.

## Article Content

**ദുബൈ: **ഷെയേർഡ് താമസത്തിനായി ഉപയോഗിക്കാവുന്ന 44 മേഖലകളുടെ പട്ടിക ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ഫ്ലാറ്റുകളും വില്ലകളും ഉൾപ്പെടുന്നതാണ് ഈ മേഖലകൾ.അൽ സൂഖ് അൽ കബീർ, അൽ റാസ്, അൽ വർഖ 1, അൽ ബർഷ 1, അൽ മുറഖബാത്ത്, അൽ റിഗ്ഗ തുടങ്ങിയ പ്രധാന മേഖലകളാണ് പട്ടികയിൽ ഉൾപ്പെടുന്നത്.

കൂടുതൽ മേഖലകൾക്ക് അനുമതി ലഭിക്കുന്നതോടെ പട്ടിക വിപുലീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.'പ്ലാനിങ് ആൻഡ് ബിൽഡിങ് റിക്വയർമെന്റ്സ് ഫോർ ഷെയേർഡ് ഹൗസിങ് ആൻഡ് പെർമിറ്റഡ് ഏരിയാസ്' എന്ന പേരിൽ ഈ വർഷം പുറത്തിറക്കിയ പുതിയ നിയമപ്രകാരമാണ് മേഖലകളും മാനദണ്ഡങ്ങളും പ്രഖ്യാപിച്ചത്. ഷെയേർഡ് താമസത്തിലെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുക, കെട്ടിട ഉടമകളുടെയും താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് നിയമത്തിന്റെ ലക്ഷ്യം.

നിലവിൽ ഷെയേർഡ് ഹൗസിങ് ആയി ഉപയോഗിക്കുന്ന കെട്ടിടങ്ങളും വില്ലകളും പുതിയ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ക്രമീകരിക്കാൻ ഉടമകൾക്കും പ്രോപ്പർട്ടി മാനേജ്മെന്റ്, ലീസിങ് കമ്പനികൾക്കും ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വന്ന 2026 സെപ്റ്റംബർ 8 മുതലാണ് ഈ കാലയളവ് ആരംഭിക്കുന്നത്. എന്നാൽ, അനധികൃതമായി ഉപയോഗം മാറ്റുകയോ പൊതുസുരക്ഷയ്ക്ക് ഭീഷണിയാവുകയോ ചെയ്തിട്ടുള്ള നിയമലംഘനങ്ങൾ ഈ സമയപരിധിക്കുള്ളിൽ തന്നെ ഉടമകൾ പരിഹരിക്കണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Dubai Municipality has announced a list of 44 areas where shared housing is now permitted, including several flats and villas across key neighborhoods. Property owners and management companies have one year from September 8, 2026, to bring existing shared accommodations into compliance with the new rules.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386025/dubai-shared-housing-44-areas)