---
title: "സൗദി വിമാനത്താവളങ്ങളിൽ ഉണ്ടായ ആക്രമണം: മരി​ച്ച​ത് മൊ​റോ​ക്ക, അ​ൾ​ജീ​രി​യ, സു​ഡാ​ൻ സ്വ​ദേ​ശി​ക​ൾ; ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ട് അതോറിറ്റി"
english_title: "Saudi Airport Attacks: Nationals of Morocco, Algeria and Sudan Killed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386047/saudi-airport-attacks-kill-foreign-nationals"
published_at: "2026-10-08T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac72964bd8db_saudi-airport-attacks-kill-foreign-nationals.jpg"
keywords: ["SaudiArabia", "AirportAttack", "CivilAviation", "AbhaAirport", "KingKhalidAirport"]
---

# സൗദി വിമാനത്താവളങ്ങളിൽ ഉണ്ടായ ആക്രമണം: മരി​ച്ച​ത് മൊ​റോ​ക്ക, അ​ൾ​ജീ​രി​യ, സു​ഡാ​ൻ സ്വ​ദേ​ശി​ക​ൾ; ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ട് അതോറിറ്റി

> **Lead Summary:** സൗ​ദി അ​റേ​ബ്യ: സൗ​ദി അ​റേ​ബ്യ​യി​ലെ രണ്ട് പ്രധാന വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന ക്രൂരമായ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത് മൊ​റോ​ക്ക, അ​ൾ​ജീ​രി​യ, സു​ഡാ​ൻ സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

## Article Content

സൗ​ദി അ​റേ​ബ്യ: സൗ​ദി അ​റേ​ബ്യ​യി​ലെ രണ്ട് പ്രധാന വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന ക്രൂരമായ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത് മൊ​റോ​ക്ക, അ​ൾ​ജീ​രി​യ, സു​ഡാ​ൻ സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

അ​ബ്ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, റിയാദിലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന വെവ്വേറെ ആക്രമണങ്ങളിലായി മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​ത്. സംഭവത്തിൽ സൗദി പൗരന്മാരും വിവിധ രാജ്യക്കാരായ പ്രവാസികളും ഉൾപ്പെടെ 36 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി​യാ​ണ് (GACA) ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടത്. ചൊ​വ്വാ​ഴ്ച അ​ബ്ഹ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടായ ആ​ക്ര​മ​ണ​ത്തി​ലാ​ണ് മൊ​റോ​ക്കൻ, അ​ൾ​ജീ​രി​യൻ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് വി​ദേ​ശ വ​നി​ത​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

ഇവിടെ ന​ട​ന്ന സ്ഫോടനത്തിൽ സൗ​ദി പൗ​ര​ന്മാ​ർ​ക്കും ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പീ​ൻ​സ് പ്രവാസികൾക്കുമടക്കം 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തുടർന്ന് ബു​ധ​നാ​ഴ്ച റിയാദിലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് സു​ഡാ​ൻ സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ട​ത്.

ഇവിടെ അ​ഞ്ച് സൗ​ദി പൗ​ര​ന്മാ​ർ, ര​ണ്ട് ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​ക​ൾ, ഒ​രു പാ​കി​സ്താ​ൻ സ്വ​ദേ​ശി എ​ന്നി​ങ്ങ​നെ എ​ട്ടു പേർക്ക് പരിക്കേറ്റു.

പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും അടിയന്തര റസ്ക്യൂ ടീമുകൾ ഉടൻ തന്നെ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. ആ​ക്ര​മ​ണ​ത്തി​ൽ വി​മാ​ന​ത്താ​വ​ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി യാത്രക്കാരുടെ സുരക്ഷിതത്വവും വിമാനത്താവളങ്ങളുടെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണ്.

Saudi Arabia’s civil aviation authority said three foreign nationals from Morocco, Algeria and Sudan were killed in separate attacks at Abha and King Khalid international airports. The incidents left 36 others injured, including Saudi citizens and expatriates, while authorities said emergency teams treated the wounded and are assessing damage.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386047/saudi-airport-attacks-kill-foreign-nationals)