---
title: "ഇത്തിഹാദ് റെയിലിൽ യാത്രയ്ക്ക് ചെലവേറും; തിരക്കേറിയ സമയങ്ങളിൽ നിരക്ക് വർധിക്കും, കാരണം വ്യക്തമാക്കി അധികൃതർ"
english_title: "Etihad Rail to Raise Fares During Peak Hours, Say Officials"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386082/etihad-rail-fares-peak-hours"
published_at: "2026-10-08T12:45:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac744f4a432e_etihad-rail-fares-peak-hours.jpg"
keywords: ["EtihadRail", "UAETransport", "TrainFares", "DynamicPricing", "PassengerRail"]
---

# ഇത്തിഹാദ് റെയിലിൽ യാത്രയ്ക്ക് ചെലവേറും; തിരക്കേറിയ സമയങ്ങളിൽ നിരക്ക് വർധിക്കും, കാരണം വ്യക്തമാക്കി അധികൃതർ

> **Lead Summary:** യുഎഇ: യുഎഇ ദേശീയ പാസഞ്ചർ ട്രെയിൻ സർവീസായ ഇത്തിഹാദ് റെയിലിൽ തിരക്കേറിയ സമയങ്ങളിലും വാരാന്ത്യങ്ങളിലും ടിക്കറ്റ് നിരക്ക് ഉയരുമെന്ന് സ്ഥിരീകരിച്ച് അധികൃതർ. യാത്രക്കാരുടെ ആവശ്യകതയും തിരക്കും അടിസ്ഥാനമാക്കി നിരക്കുകൾ നിശ്ചയിക്കുന്ന 'ഫ്ലെക്സിബിൾ പ്രൈസിംഗ് സിസ്റ്റം' ആണ് നടപ്പിലാക്കുന്നത്.

## Article Content

യുഎഇ: യുഎഇ ദേശീയ പാസഞ്ചർ ട്രെയിൻ സർവീസായ ഇത്തിഹാദ് റെയിലിൽ തിരക്കേറിയ സമയങ്ങളിലും വാരാന്ത്യങ്ങളിലും ടിക്കറ്റ് നിരക്ക് ഉയരുമെന്ന് സ്ഥിരീകരിച്ച് അധികൃതർ. യാത്രക്കാരുടെ ആവശ്യകതയും തിരക്കും അടിസ്ഥാനമാക്കി നിരക്കുകൾ നിശ്ചയിക്കുന്ന 'ഫ്ലെക്സിബിൾ പ്രൈസിംഗ് സിസ്റ്റം' ആണ് നടപ്പിലാക്കുന്നത്.

കഴിഞ്ഞ ആഴ്ചയിലെ വാരാന്ത്യങ്ങളിലെ തിരക്ക് കൂടുതലുള്ള സമയത്ത് ടിക്കറ്റ് നിരക്കിൽ 40 ദിർഹം വരെ വർധനവ് ഉണ്ടായതായി റെയിൽവേ അതോറിറ്റി വ്യക്തമാക്കി.

അതത് സമയങ്ങളിലെ ഡിമാൻഡ് അനുസരിച്ച് കംഫർട്ട്, പ്രീമിയം ക്ലാസുകളിലെ സീറ്റ് നിരക്കുകൾ മാറുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ദുബായ്ക്കും അബുദാബിക്കും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ വാരാന്ത്യങ്ങളിൽ ഇത്തരത്തിൽ നിരക്ക് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഉദാഹരണത്തിന്, സാധാരണ സമയങ്ങളിൽ 109 ദിർഹമുള്ള പ്രീമിയം ക്ലാസ് ടിക്കറ്റിന് തിരക്കേറിയ വൈകുന്നേരങ്ങളിൽ 149 ദിർഹം വരെയാണ് നിരക്ക്. കംഫർട്ട് ക്ലാസ് ടിക്കറ്റുകൾ 59 ദിർഹത്തിലും ലഭ്യമാണ്. മറ്റ് സർവീസുകളിലെ നിരക്കുകൾ 49 ദിർഹം മുതൽ 149 ദിർഹം വരെ വ്യത്യാസപ്പെടുന്നുണ്ട്.

ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരെ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ക്രമീകരണമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യത്തിൽ അനുഭവപ്പെട്ട വൻ തിരക്ക് പരിഹരിക്കുന്നതിനായി ആറ് അധിക ട്രെയിൻ സർവീസുകൾ കൂടി ഇത്തിഹാദ് റെയിൽ ആരംഭിച്ചിരുന്നു.

സെപ്റ്റംബർ 30-നാണ് ദുബായിലെ അൽ യലായീസ് സ്റ്റേഷനും അബുദാബിയിലെ യും മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനുമിടയിൽ സർവീസുകൾ തുടങ്ങിയത്. ഒരു മണിക്കൂറും നാല് മിനിറ്റും ദൈർഘ്യമുള്ള ഈ റൂട്ടിൽ പ്രതിദിനം 10 സർവീസുകളാണുള്ളത്.

ജൂൺ 30-ന് അബുദാബി-ഫുജൈറ റൂട്ടിൽ തുടക്കമിട്ട പാസഞ്ചർ ട്രെയിൻ ശൃംഖല നിലവിൽ ദുബായ്, അൽ ദൈദ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രശസ്തമായ ലിവ ഫെസ്റ്റിവലിന് മുന്നോടിയായി ഡിസംബർ 11-ന് മുൻപ് 'ലിവ സ്റ്റേഷന്റെ' പ്രവർത്തനവും ആരംഭിക്കും.

Etihad Rail has confirmed that ticket prices will rise during peak hours and weekends under a flexible pricing system based on demand and crowd levels. Officials said the move is aimed at managing congestion and encouraging passengers to book in advance, with additional services already added to ease weekend rush.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386082/etihad-rail-fares-peak-hours)