---
title: "സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ"
english_title: "Bahrain Strongly Condemns Attacks on Saudi Airports"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386110/bahrain-condemns-saudi-airport-attacks"
published_at: "2026-10-08T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac76af87a8f4_bahrain-condemns-saudi-airport-attacks.jpg"
keywords: ["Bahrain", "SaudiArabia", "AirportAttack", "GccSecurity", "InternationalLaw"]
---

# സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ

> **Lead Summary:** മനാമ : സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ഉണ്ടായ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പൗരന്മാർക്കും നിവാസികൾക്കും പരിക്കേൽക്കുകയും നാശ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

## Article Content

മനാമ : സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ഉണ്ടായ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പൗരന്മാർക്കും നിവാസികൾക്കും പരിക്കേൽക്കുകയും നാശ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

വിമാനത്താവളങ്ങളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നതും നിരപരാധികളായ യാത്രികരുടെയും വിമാനത്താവള ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും, സിവിൽ വ്യോമയാന മേഖലക്കും പ്രാദേശിക സുരക്ഷക്കും ഭീഷണിയുയർത്തുന്ന അപകടകരമായ നീക്കമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സൗദിയുടെ സുരക്ഷയും സ്ഥിരതയും ബഹ്‌റൈന്റെ ദേശീയ സുരക്ഷയുടെയും ഗൾഫ് സഹകരണ കൗൺസിലിന്റെ സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്ന് ബഹ്‌റൈൻ ആവർത്തിച്ചു.

സൗദിയോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ബഹ്‌റൈൻ, രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ അറിയിച്ചു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം സൗദി അറേബ്യ, മൊറോക്കോ, അൽജീരിയ, സുഡാൻ എന്നീ രാജ്യങ്ങളോട് മന്ത്രാലയം ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും മന്ത്രാലയം ആശംസിച്ചു.

Bahrain has strongly condemned the attacks on Abha International Airport and King Khalid International Airport in Saudi Arabia. The foreign ministry said targeting airports and civilian infrastructure is a grave crime and a blatant violation of international law. It also expressed full solidarity with Saudi Arabia and condolences to the families of the victims.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386110/bahrain-condemns-saudi-airport-attacks)