---
title: "കുവൈത്ത് അബ്ദലി റോഡിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് മൺതിട്ടയിലിടിച്ച് അപകടം; 22 പ്രവാസികൾക്ക് പരിക്ക്"
english_title: "Bus Crashes Into Sandbank on Kuwait’s Abdali Road; 22 Expat Workers Injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386133/kuwait-abdali-road-bus-crash-workers-injured"
published_at: "2026-10-08T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac78078bd260_kuwait-abdali-road-bus-crash-workers-injured.jpg"
keywords: ["KuwaitAccident", "AbdaliRoad", "BusCrash", "ExpatWorkers", "TrafficSafety"]
---

# കുവൈത്ത് അബ്ദലി റോഡിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് മൺതിട്ടയിലിടിച്ച് അപകടം; 22 പ്രവാസികൾക്ക് പരിക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ അബ്ദലി റോഡിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലും ലോഹ വേലിയിലും ഇടിച്ചുണ്ടായ അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. ഇതിൽ പലർക്കും ഒടിവുകൾ ഉൾപ്പെടെയുള്ള ഗുരുതര പരിക്കുകളുള്ളതായി സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ അബ്ദലി റോഡിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലും ലോഹ വേലിയിലും ഇടിച്ചുണ്ടായ അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. ഇതിൽ പലർക്കും ഒടിവുകൾ ഉൾപ്പെടെയുള്ള ഗുരുതര പരിക്കുകളുള്ളതായി സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്നലെ രാവിലെയാണ് അപകടമുണ്ടായ വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസ് പട്രോളിങ് സംഘങ്ങളും ട്രാഫിക് ഓഫീസർമാരും എമർജൻസി മെഡിക്കൽ ടീമുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റ മുഴുവൻ തൊഴിലാളികളെയും ഉടൻ തന്നെ അംബുലൻസുകളിൽ ജഹ്റ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവരിൽ ഭൂരിഭാഗം പേരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചപ്പോൾ, മൂന്ന് തൊഴിലാളികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവർ നിലവിൽ ആശുപത്രിയിലെ പ്രത്യേക വാർഡിൽ ചികിത്സയിലാണ്. അപകടസ്ഥലത്ത് ഗതാഗത തടസ്സം ഒഴിവാക്കാനും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ട്രാഫിക്-രക്ഷാപ്രവർത്തക സംഘത്തോടൊപ്പം പ്രോജക്ട് മാനേജറും സന്നിഹിതനായിരുന്നു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A bus carrying expatriate workers crashed into a roadside sandbank and metal barrier on Kuwait’s Abdali Road, injuring 22 people. Officials said three workers are in serious condition, and an investigation has been launched to determine the cause of the accident.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386133/kuwait-abdali-road-bus-crash-workers-injured)