---
title: "തൊഴിലിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ ശ്രീലങ്കൻ ഡ്രൈവർ അറസ്റ്റിൽ"
english_title: "Sri Lankan Driver Arrested in Kuwait Over Drug Smuggling Under the Guise of Work"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386415/kuwait-sri-lankan-driver-drug-smuggling-arrest"
published_at: "2026-10-10T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9d90e3cafd_kuwait-sri-lankan-driver-drug-smuggling-arrest.jpg"
keywords: ["KuwaitNews", "DrugSmuggling", "SriLankanDriver", "Farwaniya", "CrystalMeth"]
---

# തൊഴിലിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ ശ്രീലങ്കൻ ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികൾ പിടിയിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് രണ്ട് വ്യത്യസ്ത കേസുകളിലായി പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യ കേസിൽ ഫർവാനിയ ഗവർണറേറ്റിൽ നിന്ന് ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികൾ പിടിയിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് രണ്ട് വ്യത്യസ്ത കേസുകളിലായി പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യ കേസിൽ ഫർവാനിയ ഗവർണറേറ്റിൽ നിന്ന് ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്.

സ്വകാര്യ വസതിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ അർദിയ മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.തൊഴിലുടമയുടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ സംശയം തോന്നാത്ത വിധം ഇയാൾ ലഹരി കടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് അടങ്ങിയ ബാഗുകളുമായി ഇയാളെ പിടികൂടുകയും താമസസ്ഥലത്ത് നിന്ന് കൂടുതൽ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു.ഇയാളിൽ നിന്ന് ശ്രീലങ്കയിലേക്ക് അയച്ച 6,573 ദീനാറിന്റെ പണമിടപാട് രേഖകളും പൊലീസ് പിടിച്ചെടുത്തു. കുവൈത്തിന് പുറത്തുള്ള ഒരാളുടെ സഹായത്തോടെയാണ് വിൽപന നടത്തിയിരുന്നതെന്ന് പ്രതി സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

Kuwaiti authorities arrested a Sri Lankan driver in Farwaniya after a tip-off linked him to drug sales in the Ardiya area. Investigators said he concealed the smuggling while working for a private household and seized crystal meth along with additional narcotics from his residence.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386415/kuwait-sri-lankan-driver-drug-smuggling-arrest)